തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം, പൊലീസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കര ധനുവച്ചപുരം പരുത്തിവിളയിലാണ് ഗുണ്ടാസംഘം വീടുകയറി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം. പരുത്തിവിള സ്വദേശി ബിജുവിന്റെ വീട്ടിലായിരുന്നു ആക്രമണം നടന്നത്. പത്ത് പേരോളം അടങ്ങുന്ന സംഘമാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. സംഭവ സമയത്ത് ബിജുവും, ഭാര്യ ഷിജി, സഹോദരിമാരായ ഷീജ, സോണിയ എന്നിരാണ് ഉണ്ടായിരുന്നത്. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാറശാല സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയാണ് ഷീജ.

കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപത്തുള്ള വീട്ടില്‍ ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. ഈ വിവരം പൊലീസില്‍ അറിയിച്ചുവെന്ന് ആരോപിച്ചാണ് സംഘം ആക്രമണം നടത്തിയത്. പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലം പൊലീസിനെ അറിയിച്ചതും, പരാതി നല്‍കിയതുമാണ് ആക്രമണത്തിന് കാരണമെന്ന് വീട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഗുണ്ടാ ആക്രമണത്തിലെ പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയട്ടില്ല. ഇവര്‍ തന്നെയാണ് ഇന്നലത്തെ ആക്രമണത്തിന് പിന്നിലും എന്നാണ് സംശയം. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ ഒാടി രക്ഷപ്പെട്ടു. ഇവരെ പിടികൂടാനായി നെയ്യാറ്റിന്‍കര പൊലീസും, പാറശാല പൊലീസും തിരച്ചില്‍ ഊര്‍ജ്ജികമാക്കി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ