എൽ.ഡി.എഫിന് 80, യു.ഡി.എഫിന് 59, ട്വന്റി20ക്ക് ഒന്ന്; സീറ്റ് നില പ്രവചിച്ച് എൻ.എസ് മാധവൻ 

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ കക്ഷികൾക്ക് ലഭിക്കാൻ സാദ്ധ്യതയുള്ള സീറ്റുകളുടെ എണ്ണം പ്രവചിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ. തന്റെ പ്രവചനത്തിന് വെറും നാല് ദിവസത്തെ ആയുസ്സ് മാത്രമേ ഉള്ളൂ എന്നും എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. എൽ.ഡി.എഫിന് 80 സീറ്റ്, യു.ഡി.എഫിന് 59 സീറ്റ് ട്വന്റി20 ക്ക് ഒരു സീറ്റുമാണ് എൻ.എസ് മാധവൻ പ്രവചിക്കുന്നത്.

സംസ്ഥാനത്തെ ജില്ലകളിൽ വിവിധ കക്ഷികൾക്ക് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചേക്കുമെന്ന് കരുതുന്ന സീറ്റുകളുടെ മറ്റൊരു പ്രവചന പട്ടികയും എൻ.എസ് മാധവൻ രണ്ടാമതൊരു ട്വീറ്റിൽ ചേർത്തിട്ടുണ്ട്. ഇതിലെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പതിനാല് സീറ്റില്‍ ഒമ്പത് സീറ്റുകള്‍ എല്‍.ഡി.എഫ് നേടും. തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലൊക്കെ മികച്ച വിജയം എൽ.ഡി.എഫിനുണ്ടാകും. അതേസമയം മലപ്പുറം, എറണാകുളംഎന്നീ ജില്ലകളിൽ മാത്രമാണ് യുഡിഎഫിന് മുന്നേറ്റം. എൻ.എസ് മാധവൻ ബി.ജെ.പിക്ക് സീറ്റൊന്നും പ്രവചിക്കുന്നില്ല. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു