സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രില്ലില്ല; മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വി.ഡി. സതീശൻ

മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വി.ഡി. സതീശൻ. നേരിട്ടുള്ള സംവാദത്തിനു മുഖ്യമന്ത്രി തയാറാകുമെന്നാണ് കരുതിയതെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രിൽ ഇല്ലെന്നും പറവൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി.ഡി. സതീശൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

‘മുഖ്യമന്ത്രി ആവർത്തിച്ചു കള്ളം പറയുകയാണ്. ഇത്രയധികം കള്ളം പറഞ്ഞിട്ടുള്ള ഭരണാധികാരി കേരളത്തിൽ ഉണ്ടായിട്ടില്ല. എല്ലാവർഗീയ കക്ഷികളുമായും കൂട്ടുകെട്ടുണ്ടാക്കുകയാണ് മുഖ്യമന്ത്രി. വയനാടിൽ പിരിച്ച പണത്തിന്‍റെ കണക്ക് കോൺഗ്രസ് പുറത്തുവിടും. കണക്കുനൽകേണ്ടത് മുഖ്യമന്ത്രിക്കല്ലെന്നും പണം തന്നവരെ കണക്ക് ബോധിപ്പിക്കും. വയനാട്ടിലെ വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും’ എന്നും വി.ഡി. സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറുകയിരുന്നു. നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും ഇന്ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വീണ്ടും വെല്ലുവിളിയുമായി വി.ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു.

Latest Stories

'കോർപറേഷന്റെ ഒരു ഓടയിലും വെള്ളം കയറിയില്ല, പ്രശ്നം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ; ഒരു പ്ലാൻ തയാറാക്കിയിട്ടുണ്ട് : വി. വി. രാജേഷ്

വിദ്യാർത്ഥിനികളുടെ ആർത്തവ അവധി : സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും, കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഗണിച്ചാണ് അവധി : എൻ. ഷംസുദ്ദീൻ

ഗില്ലിനെ വെറുതെ ഒരു കളിക്കാരനായിട്ട് മാത്രം ടീമിൽ എടുക്കരുത്, അവനെ ഇന്ത്യൻ ടി-20 നായകനാക്കണം: അംബാട്ടി റായുഡു

നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

പ്രതിഭകളെ നഷ്ടപ്പെടുത്തി സമ്പന്നമാകാനാവില്ല: കേരളം നയമാറ്റത്തിന്റെ കവാടത്തിൽ”

എൽഡിഎഫിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേത്; എക്സൈസ് വകുപ്പിനെ പരിവർത്തനം ചെയ്യണം: മന്ത്രി എം ലിജു

സംഘടന എന്ന നിലയിൽ ആരെയും ഉപദ്രവിച്ചിട്ടില്ല, തങ്ങൾ പഴയ സുഹൃത്തുക്കൾ; വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കാണും : വി.ഡി സതീശനെ നേരിൽകണ്ട് തുഷാർ വെള്ളാപ്പള്ളി

18.5 ലക്ഷം കുട്ടികളുടെ ഭാവി പരീക്ഷണശാലയാക്കിയവർ ആരാണ്?

നവീൻ ബാബു കേസ്: കുടുംബത്തിന്റെ ആവശ്യം പരി​ഗണിച്ചു, അന്വേഷണം സിബിഐക്ക് വിടും

ജയ്‌സ്വാളിന് പകരം എന്തിനാണ് അവർ രോഹിതിനെ തിരഞ്ഞെടുത്തത്, സിലക്ടർമാർ ജയ്‌സ്വാളിനോട് മാപ്പ് പറയണം: സഞ്ജയ് മഞ്ജരേക്കർ