'കരട് തയ്യാറാക്കിയതിൽ രഹസ്യ സ്വഭാവമില്ല, കേന്ദ്ര ലേബര്‍ കോഡ് കേരളം നടപ്പാക്കില്ല'; മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര ലേബര്‍ കോഡ് കേരളം നടപ്പാക്കില്ലെന്നാവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി. ലേബർ കോഡിന് സംസ്ഥാന തൊഴിൽ വകുപ്പ് കരട് ചട്ടം തയ്യാറാക്കിയത് കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്ന് പറഞ്ഞ മന്ത്രി കേരളം മാത്രമാണ് ലേബർ കോഡുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകാത്തതെന്നും വ്യക്തമാക്കി.

പി എം ശ്രീക്ക് സമാനമായ സംഭവമല്ല ലേബർ കോഡ് വിഷയത്തിൽ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇന്ന് ചേരുന്ന ട്രേഡ് യൂണിയൻ യോഗത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കും. കരട് തയ്യാറാക്കിയതിൽ രഹസ്യ സ്വഭാവമില്ല. അത് തന്നെയാണ് കേരളത്തിന്റെ നിലപാട്. കേന്ദ്ര തൊഴിൽ മന്ത്രി വിളിച്ച യോഗത്തിൽ നടപ്പാക്കില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി പരണജ.

അതേസമയം പ്രതിപക്ഷത്തിന് ഇതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോയെന്നും, ഒരു മുദ്രാവാക്യമെങ്കിലും പ്രതിപക്ഷം ഇതിനെതിരെ വിളിച്ചിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. അതിനിടെ ലേബർകോഡ് വിഷയത്തിൽ അധ്വാനിക്കുന്നവർക്ക് ഒപ്പമാണ് എൽഡിഎഫെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. ആ അർത്ഥം മനസിലാക്കാത്ത ഉദ്യോഗസ്ഥരാണ് ചട്ടം തയ്യാറാക്കിയത്. അത്തരം ഉദ്യോഗസ്ഥൻന്മാരെ നിലക്ക് നിർത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു