പൂരം കലക്കിയതില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചന ഇല്ല, തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തി എസ്‌ഐടി റിപ്പോര്‍ട്ട്; 'പൊലീസ് നടപടികളല്ല പ്രശ്‌നങ്ങള്‍ക്ക് കാരണം'

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചന തള്ളിയും തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് എഡിജിപിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പൊലീസ് നടപടികളെ ശരിവെച്ചും തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തിയിട്ടുമാണ് ഉള്ളത്. മഠത്തില്‍വരവ് സമയത്ത് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എഡിജിപിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവമ്പാടി വിഭാഗത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പൊലീസ് നടപടികളാണ് പ്രശ്നങ്ങള്‍ക്കു കാരണമായതെന്ന ആരോപണം അന്വേഷണ സംഘം തള്ളി. മഠത്തില്‍ വരവ് വരുമ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ നിന്നാണ് പ്രശ്ങ്ങള്‍ തുടങ്ങുന്നതെന്നായിരുന്നു ആരോപണം. തിരക്കു നിയന്ത്രിക്കാന്‍ കെട്ടിയിരുന്ന വടം മറികടന്നു ചിലര്‍ വന്നപ്പോള്‍ ലാത്തി കാട്ടി തിരിച്ചുകയറ്റുക മാത്രമാണ് ചെയ്തതെന്നും ആരെയും അടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പിന്നീട് മറ്റ് പ്രകോപനങ്ങളൊന്നും ഇല്ലാതെ തന്നെ ലൈറ്റ് ഓഫ് ചെയ്യുകയും വെടികെട്ട് ഉപേക്ഷിക്കാന്‍ തിരുമ്പാടി തീരുമാനിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 2024ലെ പൂരം അട്ടിമറി സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള നീക്കമായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം.

പൂരം അലങ്കോലപ്പെട്ടതില്‍ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സ്ഥലത്തുണ്ടായിരുന്ന എഡിജിപി എം.ആര്‍ അജിത്കുമാര്‍ അട്ടിമറിക്കു പിന്നില്‍ പ്രവൃത്തിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. അജിത്കുമാറിന്റെ വീഴ്ചകള്‍ വ്യക്തമാക്കി ഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പൊലീസിന് പാളിച്ചകളില്ല.

അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും ഒരു വരി പോലും അംഗീകരിക്കാനാകില്ലെന്നും എന്താണ് സംഭവിച്ചതെന്നു എല്ലാവരും കണ്ടതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ലൈവ് ആയി കേരളവും ഇന്ത്യയും മുഴുവന്‍ കണ്ട കാഴ്ച മറച്ചുവച്ച് അജിത് കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എഴുതിയ തിരക്കഥയാണ് റിപ്പോര്‍ട്ടെന്നും മുരളീധരന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ട് സിപിഐ അംഗീകരിക്കുമോ? യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ