കണികാണുന്നതിനിടെ മോഷണം, പന്തളം കൊട്ടാരത്തില്‍ നിന്ന് കാണിപ്പൊന്ന് മോഷണം പോയി; കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞെത്തിയ ആള്‍ അയ്യപ്പന്റെ കാണിപ്പൊന്നുമായി മുങ്ങി

പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിലെ കാണിപ്പൊന്ന് നഷ്ടപ്പെട്ടു. വിഷുദിനത്തില്‍ പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദര്‍ശനം നടത്തുന്നതിനിടെയാണ് മോഷണം. വിഷു കണികാണാന്‍ നല്‍കിയ അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കൈക്കലാക്കി കൊട്ടാരം കുടുംബാംഗമെന്ന് പറഞ്ഞു ദര്‍ശനത്തിനെത്തിയ ആള്‍ മുങ്ങുകയായിരുന്നു.

ബുധനാഴ്ച രാവിലെയാണ് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്ര വിഗ്രഹത്തില്‍ ചാര്‍ത്തി വിഷുക്കണി ദര്‍ശനം ഒരുക്കിയിരുന്നത്. പുലര്‍ച്ചെ നാലര മുതല്‍ ദര്‍ശനസൗകര്യം ഉണ്ടായിരുന്നു. ആറുമണിയോടെ ദര്‍ശനത്തിനെത്തിയ ഭക്തരില്‍ ഒരാള്‍ കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞ് കാണിപ്പൊന്ന് കൈക്കലാക്കുകയായിരുന്നു. ദര്‍ശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങള്‍ക്ക് കണ്ണില്‍ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നല്‍കാറുള്ളത്. ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണില്‍ വച്ച് തൊഴുവാനായി കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്നത്.

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്ര വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി കൊട്ടാരം, ദേവസ്വം ബോര്‍ഡിന് കൈമാറുകയാണ് പതിവ്. പുലര്‍ച്ചെ നാലര മുതല്‍ 9 മണി വരെ ദര്‍ശനത്തിനുശേഷം ഇത് തിരികെ ഏല്‍പ്പിക്കുകയും ചെയ്യും. ഇതിനിടെയാണ് ഇപ്പോള്‍ മോഷണം നടന്നിരിക്കുന്നത.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്