അടിമാലിയിൽ യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു; കാഴ്ച നഷ്ടമായി

ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പൂജപ്പുര സ്വദേശി അരുൺകുമാറിന്റെ മുഖത്തേക്കാണ് യുവതി ആസിഡ് ഒഴിച്ചത്. ഇടുക്കി മന്നാങ്കണ്ടം സ്വദേശി ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് ആക്രമണം എന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം പതിനാറാം തീയതി രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. 35 വയസ്സുളള ഷീബയും 28 വയസ്സുള്ള അരുൺകുമാറും ഫേയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഷീബ വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുൺ കുമാർ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. എന്നാൽ ഷീബ ഇതിന് സമ്മതിച്ചില്ല. പിന്മാറണമെങ്കിൽ 214000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. സംസാരത്തിനൊടുവിൽ 14000 രൂപ നൽകാമെന്ന് അരുൺ കുമാർ സമ്മതിച്ചു. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് അരുണിനെ ഇതെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇടുക്കി

അടിമാലി സെന്റ് ആന്റണി ചർച്ചിന് സമീപം വിളിച്ചുവരുത്തിയാണ്. തുടർന്ന് കയ്യിലിരുന്ന ആസിഡ് അരുൺ കുമാറിന്റെ മുഖത്തേക്ക് ഷീബ ഒഴിക്കുകയായിരുന്നു. റബ്ബർ പാലിൽ ഉപയോഗിക്കുന്ന ഹോമിക് ആസിഡ് കൊണ്ടായിരുന്നു ആക്രമണം. യുവതിക്കും പരിക്കേറ്റിട്ടുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ