പി എം ശ്രീയിൽ AIYF-AISF സംഘടനകൾ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ചിറ്റിയത് മലിനജലമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മോശമായ കാര്യമെന്നും ആവർത്തിക്കാൻ പാടില്ലെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.
കുപ്പിയിൽ വെള്ളവുമായി പിണറായി വിജയൻ നിയമസഭയിൽ എത്തി. അമീബിക് മസ്തിഷ്ക ജ്വരം പരത്തുന്ന വെള്ളമാകും. മോശമായ കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. ജലപീരങ്കിയിൽ വെള്ളം നിറയ്ക്കുന്നത് വാട്ടർ അതോറിറ്റിയിൽ നിന്നാണ്.
പഴയകാലത്തെ വെള്ളം ആണോ എന്നറിയില്ലെന്ന് രമേശ് ചെന്നിത്തല മറുപടി നൽകി.ഇക്കാര്യം പരിശോധിക്കും. പബ്ലിക് ലാബിൽ അയച്ച് പരിശോധന നടത്താൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം സഭയിൽ ചർച്ചയാക്കേണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. ലാബ് ടെസ്റ്റ് വന്നതിനു ശേഷം മലിന ജലമാണെന്നു കണ്ടെത്തിയാൽ അപ്പോൾ ചർച്ച ചെയ്യാം. ഇപ്പോൾ സഹകരിക്കണമെന്ന് സ്പീക്കർ അറിയിച്ചു.