മന്ത്രിപദവിയിലെ മൂന്നാമൂഴം, ഉമ്മൻ ചാണ്ടി സർക്കാരിൽ അവസാന ഒരു വർഷം ആഭ്യന്തര മന്ത്രി; രമേശ് ചെന്നിത്തല വീണ്ടും മന്ത്രിയാകുമ്പോൾ

മന്ത്രിമാരിലെ സീനിയർ മുഖമായ രമേശ് ചെന്നിത്തലയ്ക്കിത് മന്ത്രിപദവിയിലെ മൂന്നാമൂഴമാണ്. രണ്ടാംവട്ടമാണ് ആഭ്യന്തര വകുപ്പിന്‍റെ തലപ്പത്തേക്ക് ചെന്നിത്തല എത്തുന്നത്. ആഭ്യന്തരവും വിജിലൻസുമാണ് രമേശ് ചെന്നിത്തലയുടെ വകുപ്പുകളെന്നാണ് വിവരം.

2011ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ അവസാന ഒരു വർഷം ആഭ്യന്തര മന്ത്രിയായിരുന്നു ചെന്നിത്തല. 86ൽ മുപ്പതാം വയസ്സിൽ കരുണാകരൻ സർക്കാരിൽ മന്ത്രിയായ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വി ഡി സതീശൻ പിന്നാലെ എത്തിയ കുഞ്ഞാലിക്കുട്ടിക്ക് ശേഷം മൂന്നാമനായാണ് രമേശ് ചെന്നിത്തല സതീശൻ മന്ത്രിസഭയിൽ മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി. ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മറ്റ് മന്ത്രിമാരായി പി. കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി. പി. ജോൺ, അനൂപ് ജേക്കബ്, എ. പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി. സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ. ജെ. ജനീഷ്, കെ. എ. തുളസി, പി. കെ. ബഷീർ, എൻ .ഷംസുദ്ദീൻ, കെ. എം. ഷാജി, വി. ഇ. അബ്ദുൾ ഗഫൂർ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Latest Stories

'ഇടത് മൂല്യങ്ങൾ കൈവിടാതെ സി പി ജോണും ഷിബു ബേബി ജോണും'; വിഡിഎസ് ക്യാബിനറ്റിൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്‌ത്‌ മന്ത്രിസഭയിലേക്ക്

'മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോർത്ത് ബ്ലോക്കിൽ മൂന്നാം നിലയിൽ, ചെന്നിത്തലയും അനിൽകുമാറും പഴയ ഓഫീസിൽ തന്നെ'; മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു

'ദിയയെ കണ്ടാൽ അശ്വിന്റെ അമ്മ ആണെന്നേ തോന്നൂ'; യുവതിയുടെ കമന്റിന് രൂക്ഷ മറുപടിയുമായി ദിയ കൃഷ്ണ

വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിച്ചു; കേന്ദ്ര നിർദേശം പാലിച്ച് വി. ഡി. സതീശൻ സർക്കാർ

ചരിത്രത്തിൽ ഇതാദ്യം; സത്യപ്രതിജ്ഞാ വേദിയിൽ പ്രതിപക്ഷ നേതാക്കൾക്കും ഇരിപ്പിടം

രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും സത്യപ്രതിജ്ഞ ചെയ്‌തു

സത്യപ്രതിജ്ഞാ വേദിയിൽ ഇരിപ്പിടം പോലും കിട്ടാതെ എംഎൽഎമാരും പാർട്ടി നേതാക്കളും; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ട് പോലീസ്

'നയിക്കാൻ വി ഡി'; കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്‌തു

സത്യപ്രതിജ്ഞ ചടങ്ങിന് നേതാക്കൾ എല്ലാം എത്തി; ഇളകിമറിഞ്ഞ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം

'ഞാൻ ഹാപ്പിയാണോ എന്നതല്ല, ജനങ്ങൾ ഹാപ്പിയാണോ എന്നതാണ് പ്രധാനം'; ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയിൽ ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഒരുക്കും: രമേശ് ചെന്നിത്തല