തലശേരി ബിഷപ്പിനും പാലാ ബിഷപ്പിനും അഭിപ്രായം പറയാന്‍ അവകാശമുണ്ട്; റബ്ബറിന്റെ താങ്ങുവില പരിഗണിക്കും; ഉറപ്പുമായി കേന്ദ്രമന്ത്രിമാര്‍

തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍. ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന്‌കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

സബ് കാ സാഥ് സബ് കാ വികാസ് എന്ന മന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ ഇന്ത്യക്കാരുടെയും വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ്. ജാതി, മത ചിന്തകള്‍ക്കതീതമായ അദ്ദേഹത്തിന്റെ സമഗ്ര വീക്ഷണം രാജ്യത്തെ യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും ഒപ്പം സമൂഹം അഭിമുഖീകരിക്കുന്ന പൊതുവായ ഭീഷണികളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതുമാണ്. അതാണ് പുതിയ ഇന്ത്യയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നിലപാട് പറയുന്ന പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. തലശേരി ബിഷപ്പായാലും പാലാ ബിഷപ്പായാലും അഭിപ്രായം പറയാന്‍ ആകാത്ത അവസ്ഥയാണ് സംസ്ഥാനുള്ളത്. സത്യംപറയുമ്പോള്‍ ക്രൈസ്തവ പുരോഹിതര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണ-പ്രതിപക്ഷ സമീപനം അംഗീകരിക്കില്ലെന്നും കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

ബിജെപി ആസ്ഥാനത്ത് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും ദേശീയ വക്താവ് ടോംവടക്കനും ഒപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു വി.മുരളീധരന്‍
മലയോര കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്നതാണ് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് നടത്തിയ പ്രസ്താവന. റബ്ബറിന്റെ താങ്ങുവിലയടക്കം കര്‍ഷകര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പരിഗണിച്ചുവരുകയാണ്. സഹായിക്കുന്നവരോട് സ്വഭാവികമായും സഭക്ക് അനുകൂല നിലപാടുണ്ടാകും. ആ ഘട്ടത്തില്‍ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ ഇരട്ടത്താപ്പും അവസരവാദവും തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. അതിന് വേണ്ടി സത്യം പറയുന്ന പുരോഹിതരെ സംഘടിതമായി ആക്രമിക്കുന്നു. സംസ്ഥാനത്തെ മത തീവ്രവാദ സംഘത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പാലാ ബിഷപ്പിനെതിരെ കേസെടുത്തു. പൌവ്വത്തില്‍ പിതാവിനെതിരെ മുന്‍പ് സ്വാശ്രയവിഷയത്തില്‍ വാളെടുത്തതും നമ്മള്‍ കണ്ടതാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെല്ലാം ജനം ബിജെപിയെ ആണ് അധികാരത്തിലേറ്റിയത്. ഒറ്റപ്പെട്ട സാമൂഹിക വിരുദ്ധരുടെ ആക്രമണം നരേന്ദ്രമോദിയുടെ തലയില്‍ കെട്ടിവച്ച് രാഷ്ട്രീയമുതലടുപ്പ് നടത്താനുള്ള നീക്കം വിലപ്പോകില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്