വിദ്യാര്‍ത്ഥിനിയുടെ പുറത്തടിച്ചു; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പുറത്തടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡ്രൈവര്‍ മര്യാദയില്ലാതെ പ്രവര്‍ത്തിച്ചത് ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും സ്വഭാവ ദൂഷ്യവും ചട്ടലംഘനവുമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

ജനുവരി 30 നാണ് കേസിനാസ്പദമായ സംഭവം.സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥിനി കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് എത്തുകയായിരുന്നു. ചാത്തനാട്ടേക്ക് പോകാനായി ബസില്‍ കയറിയപ്പോള്‍ ഡ്രൈവര്‍ കുട്ടിയുടെ പുറത്ത് അടിക്കുകയായിരുന്നുവെന്ന് കാട്ടി അമ്മയാണ് പരാതി നല്‍കിയത്. പതിവായി ഇയാള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാറുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.

തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും സര്‍വ്വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്