ഗുജറാത്ത് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇറങ്ങി, കേരളത്തിലെ പ്രദര്‍ശനങ്ങളില്‍ വലിയ സംഘര്‍ഷ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ്

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി ബി സി ഡോക്കുമെന്ററിയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങി. ഇന്ന് പുലര്‍ച്ചേ രണ്ടര മണിക്കായിരുന്നു രണ്ടാം ഭാഗം ഇറങ്ങിയത്. നരേന്ദ്രമോദി 2019 ല്‍ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിന്റെ ഇതിവൃത്തം. ആം നെസ്റ്റി ഇന്റെര്‍നാഷണല്‍ അടക്കമുള്ള മനുഷ്യവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മോദി സര്‍ക്കാര്‍ ഫ്രീസ് ചെയ്തതതും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഡോക്കുമെന്ററിയുടെ രണ്ടാം ഭാഗവും കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും യുജനസംഘടനകള്‍ പറഞ്ഞു. ബി ജെപിയും യുവമോര്‍ച്ചയും ഇതിനെ തടയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പലഭാഗത്തും സംഘര്‍ഷമുണ്ടാകുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്്.

ഡോക്കുമെന്ററിയുടെ ഒന്നാം ഭാഗം ഇന്നലെ പ്രദര്‍ശിപ്പിച്ചപ്പോള്‍ തിരുവനന്തപുരം, പാലക്കാട് എറണാകുളം എന്നിവടങ്ങളില്‍ ബി ജെ പി – സി പി എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.

Latest Stories

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം