സന്തോഷ് നിര്‍മ്മിച്ചു നല്‍കിയ ശില്‍പങ്ങള്‍ കാണാനില്ല; തട്ടിപ്പുവീരനായ വ്യാജ ഡോക്ടര്‍ റിമാന്‍ഡില്‍

പുരാവസ്തുക്കളുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടര്‍ മോന്‍സന്‍ മാവുങ്കല്‍ റിമാന്‍ഡില്‍. ഈ മാസം ഒമ്പതുവരെയാണ് മോന്‍സന്റെ റിമാന്‍ഡ് കാലാവധി. ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത മോന്‍സന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിച്ചിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘം കോടതിയില്‍ സമയം ആവശ്യപ്പെട്ടിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മോന്‍സനെ ഏഴു ദിവസം റിമാന്‍ഡ് ചെയതത്.

പ്രതി വ്യാജ രേഖകള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. വിവിധ ബാങ്കുകളുടെ, ബിരുദത്തിന്റെയും അടക്കം വ്യാജ രേഖകള്‍ ഇയാളുടെ വീട്ടില്‍ നിന്നും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇലക്ട്രോണിക് ഡിവൈസ് അടക്കമുള്ള തെളിവുകള്‍ കണ്ടെത്താന്‍ കൂടുതല്‍ ദിവസം വേണമെന്ന ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടു. നേരത്തെ, മോന്‍സന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ശില്‍പങ്ങളും വിഗ്രഹങ്ങളും ക്രൈബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി സുരേഷ് നിര്‍മിച്ചുനല്‍കിയ വിഗ്രഹങ്ങളും ശില്‍പങ്ങളുമാണ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.

മോന്‍സന്റെ അറസ്റ്റിന് പിന്നാലെ ക്രൈംബ്രാഞ്ചിന് സന്തോഷ് പരാതി നല്‍കിയിരുന്നു. എന്നാല്‍ സുരേഷ് എത്തിച്ചു നല്‍കിയ ശില്‍പങ്ങളില്‍ പലതും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സംഘം മോന്‍സന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങള്‍ മാറ്റുകയും ചെയ്തു. 80 ലക്ഷം രൂപ നല്‍കാം എന്നു പറഞ്ഞായിരുന്നു സുരേഷില്‍ നിന്ന് മോന്‍സന്‍ സാധനങ്ങള്‍ വാങ്ങിയത്. എന്നാല്‍ നല്‍കിയത് വെറും ഏഴ് ലക്ഷം രൂപ മാത്രമാണെന്ന് ശില്‍പിയായ സുരേഷ് പറയുന്നു. സുരേഷിനെ കബളിപ്പിച്ച കേസില്‍ മോണ്‍സന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും.

Latest Stories

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി