രക്ഷാദൗത്യം വിജയം, ബാബുവിനെ മലമുകളില്‍ എത്തിച്ചു

പാലക്കാട് മലമ്പുഴയിലെ കരസേനയുടെ രക്ഷാദൗത്യം വിജയം. മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി മലമുകളില്‍ എത്തിച്ചു. ബാബുവിന്റെ അടുത്തെത്തിയ സംഘം ഭക്ഷണവും, വെള്ളവും നല്‍കിയ ശേഷമായിരുന്നു ബാബുവിനെ മലമുകളിലേക്ക് കയറ്റിയത്. ശരീരത്തില്‍ സുരക്ഷാ ബെല്‍റ്റും, ഹെല്‍മറ്റും ഘടിപ്പിച്ച ശേഷം സേനാംഗത്തിനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30 ഓടെ ബാബുവിന്റെ അടുത്തെത്തിയ സംഘം ഏകദേശം 40 മിനിറ്റോളം മല കയറിയാണ് മുകളിലെത്തിയത്.

മല മുകളില്‍ വേണ്ട ഫസ്റ്റ് എയ്ഡ് അടക്കമുള്ള ശുശ്രൂഷകള്‍ നല്‍കിയ ശേഷമായിരിക്കും ബാബുവിനെ താഴെ എത്തിക്കുക. ഹെലിക്കോപ്ടര്‍ മാര്‍ഗ്ഗം ആയിരിക്കും താഴേക്ക് എത്തിക്കുക. ബാബുവിന്റെ കാലില്‍ ഉള്ള പരിക്ക് സാരമല്ലെന്നാണ് അറിയുന്നത്. യുവാവിനെ താഴെ എത്തിച്ച ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

തിങ്കളാഴ്ചയാണ് മലമ്പുഴ ചെറാട് സ്വദേശിയായ ബാബു കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. ബാബുവും മൂന്ന് സുഹൃത്തുക്കളും കൂടിയാണ് മല കയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് ബാബുവിന്റെ സുഹൃത്തുക്കള്‍ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. 45 മണിക്കൂറിലധികമാണ് ബാബു മലയിടുക്കില്‍ കുടുങ്ങി കിടന്നത്.

Latest Stories

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു