സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരം; പുതിയ ബാറുകള്‍ പാര്‍ട്ടി ഫണ്ടിനെന്ന് വി.ഡി സതീശന്‍

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനുള്ള നീക്കമാണ് നടക്കുന്നത്. അഴിമതി നടത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ കൂടുതല്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിലവില്‍ ആവശ്യത്തിലധികം ബാറുകളുണ്ട്. പുതിയതിന്റെ ആവശ്യമില്ല. കൂടിയാലോചനകളോ ചര്‍ച്ചകളോ നടത്താതെ പെട്ടെന്നാണ് മദ്യനയം പ്രഖ്യാപിച്ചത്. അഴിമതി ആരോപണത്തിന്റെ പേരില്‍ തടഞ്ഞുവെക്കപ്പെട്ട ബ്രൂവറിയും ഡിസ്റ്റിലറികളും പുതിയ കുപ്പായത്തില്‍ ഇറക്കുകയാണ്. സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണെന്നും സതീശന്‍ പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധനവിന്റെ കാര്യത്തിലും അദ്ദേഹം പ്രതികരിച്ചു. ജനങ്ങളെ പ്രയാസപ്പെടുത്തുന്ന തീരുമാനം എടുക്കുന്നതില്‍ സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. ചാര്‍ജ് വര്‍ധനയില്‍ അപാകതകളുണ്ട്. വിഷയം പഠിക്കാതെയാണ് സര്‍ക്കാരിന്റെ നടപടി. ബസ് ചാര്‍ജ് വര്‍ധനയിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്