പാര്‍ട്ടിയ്ക്ക് വ്യക്തി പൂജയില്ല, അതാണ് കാലങ്ങളായുള്ള നിലപാട്; വാസവന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്ന് എംവി ഗോവിന്ദന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വിഎന്‍ വാസവന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഎന്‍ വാസവന്റെ പ്രസ്താവനയെ കുറിച്ച് വാസവനോട് തന്നെ ചോദിക്കണം. വ്യക്തി പൂജ പാര്‍ട്ടിക്കില്ലെന്നും അതാണ് കാലങ്ങളായുള്ള പാര്‍ട്ടിയുടെ നിലപാടെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ അമ്പലം പണിയാന്‍ പോകുന്നുവെന്ന് പറഞ്ഞു. എല്ലാവരും അത് കേട്ട് അത്ഭുതപ്പെട്ടു. എന്നാല്‍ നെഹ്‌റു ഉദ്ദേശിച്ചത് പൊതുമേഖല സ്ഥാപനങ്ങള്‍ ആയിരുന്നു. വിഎന്‍ വാസവന്റെ പ്രസ്താവനയും അതുപോലെയാകാമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. അതേ സമയം വിഡി സതീശന്റെ പേടിച്ചുപോയെന്ന പരിഹാസം ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് വാസവന്‍ പിണറായി വിജയനെ ദൈവത്തിന്റെ വരദാനമെന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ക്രിസ്റ്റോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചാണ് താന്‍ അത്തരത്തില്‍ പറഞ്ഞതെന്നും സാംസ്‌കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചതാണെന്നും വാസവന്‍ പറഞ്ഞു.

Latest Stories

ജോഷിക്ക് വയസായില്ലേ? പഴയതു പോലെ ഇനി അങ്ങേരെക്കൊണ്ടു പറ്റുമോ എന്ന് പറഞ്ഞ് അവര്‍ ആ പ്രോജക്ട് ഉപേക്ഷിച്ചു; വെളിപ്പെടുത്തി സംവിധായകന്‍

നടുറോഡില്‍ വെട്ടി വീഴ്ത്തി, ദേഹത്ത് കല്ലെടുത്തിട്ടു; കരമനയിലെ കൊലപാതകത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

രോഹിത് നാലാം നമ്പറില്‍, കോഹ്ലിക്ക് പുതിയ ബാറ്റിംഗ് സ്ലോട്ട്; ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ബാറ്റിംഗ് ഓര്‍ഡര്‍ നിര്‍ദ്ദേശം

കെജ്‌രിവാൾ പ്രചാരണത്തിനിറങ്ങുന്നു; ആദ്യം ഹനുമാൻ ക്ഷേത്രത്തിലേക്ക്, പിന്നീട് വാർത്ത സമ്മേളനവും മെഗാ റോഡ് ഷോയും

ദൈവമേ എന്തൊരു ഇന്റലിജന്‍സ് ആണ് ജാസ്മിന് എന്ന് തോന്നും.. എനിക്കും ബിഗ് ബോസില്‍ പോകാന്‍ ആഗ്രഹമുണ്ട്: ഗായത്രി സുരേഷ്

മതിയായി, ഇത് അവസാന ഐപിഎല്‍ സീസണ്‍, കെകെആര്‍ പരിശീലകനെ വിരമിക്കല്‍ അറിയിച്ച് രോഹിത്; വീഡിയോ വൈറല്‍

ഹോസ്പിറ്റല്‍ മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന: ആയിരത്തി എണ്ണൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി; കര്‍ശന നടപടിയെന്ന് കമ്മീഷണര്‍

എംകെ രാഘവന്റെ പരാതി; കെപിസിസി അംഗത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

പോസ് ചെയ്യാന്‍ അറിയില്ല, സെല്‍ഫി എടുക്കാന്‍ ആളുകള്‍ വരുമ്പോള്‍ ഞാന്‍ ഓടും, അതിലൊന്നും ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല: ഫഹദ് ഫാസില്‍

രണ്ട് സെന്റീമീറ്റര്‍ അകലെ പൊലിഞ്ഞ് സ്വര്‍ണം; ഡയമണ്ട് ലീഗില്‍ നീരജ് രണ്ടാമത്