കൊറോണ പുറത്തിറങ്ങുന്നത് രാത്രി, കർഫ്യൂ പ്രഖ്യാപിച്ചതോടെ വൈറസ് വിരണ്ടിരിക്കുകയാണ്; പരിഹാസവുമായി ഷിബു ബേബി ജോൺ

കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെ പരിഹാസവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ.

കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തൽ നടത്തിയിരിക്കുന്നത് വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണെന്നും അദ്ദേഹം പരിഹസിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

ഇനി എല്ലാ മലയാളികൾക്കും സമാധാനിക്കാം. കേരളത്തിൻ്റെ കോവിഡ് ഭീഷണിയ്ക്ക് പരിഹാരമായിരിക്കുന്നു. സംസ്ഥാന ഗവൺമെൻ്റ് ശാസ്ത്രീയമായി ഗവേഷണങ്ങൾ നടത്തി കോവിഡിനെ നേരിടാൻ മാർഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.
നിലവിൽ ഇന്ത്യാരാജ്യത്തെ 70% കേസുകളും കേരളത്തിലാണെങ്കിലും ഇനി മുതൽ ഭയപ്പെടേണ്ടതില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തൽ നടത്തിയിരിക്കുന്നത് വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ്.
നമ്മൾ ഇത്രയുംകാലം പകൽ സമയങ്ങളിൽ കോവിഡിനെ ഭയപ്പെട്ടത് വെറുതേയായിരുന്നു സുഹൃത്തുക്കളെ. രാത്രികാലങ്ങളിൽ പുറത്തിറങ്ങാതിരുന്നാൽ മതി കോവിഡിനെ നമുക്ക് തുരത്താം. രാത്രി ഉറങ്ങുന്നത് മുതൽ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാൻ മറക്കരുത്.
ജയ് രാത്രി കർഫ്യൂ.

Latest Stories

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ജോജു ജോർജ്; അനുരാഗ് കശ്യപ് ചിത്രത്തിൽ നായകനായി ബോബി ഡിയോൾ

ഐപിഎല്‍ 2024: പ്ലേഓഫ് മത്സരങ്ങള്‍ മഴ മുടക്കിയാല്‍ എന്ത് സംഭവിക്കും?, എല്ലാ മത്സരങ്ങള്‍ക്കും റിസര്‍വ് ഡേ ഉണ്ടോ? അറിയേണ്ടതെല്ലാം

സൈനികന്റെ പെന്‍ഷന് വേണ്ടി മകള്‍ മരണ വിവരം പുറത്തുവിട്ടില്ല; മൃതദേഹം സൂക്ഷിച്ചത് 50 വര്‍ഷം

ഞാൻ പറയുന്നത് മണ്ടത്തരം ആണെന്ന് തോന്നാം, എന്നാൽ ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ കിരീടം നേടാതെ പോയത്; തുറന്നടിച്ച് ബാഴ്സ പരിശീലകൻ

പെരുമ്പാവൂർ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

ക്രിക്കറ്റിനെ അവഹേളിച്ചവനാണ് ആ ഇന്ത്യൻ താരം, അവനെ ഈ മനോഹര ഗെയിം വെറുതെ വിടില്ല: സുനിൽ ഗവാസ്‌കർ

കാടിന്റെ തലയറുക്കാന്‍ കൂട്ട് നിന്ന് സര്‍ക്കാര്‍; കേന്ദ്ര നിര്‍ദേശം മറികടന്ന് വനത്തില്‍ യൂക്കാലി നടുന്നു; എതിര്‍പ്പുമായി പരിസ്ഥിതി പ്രവര്‍ത്തകരും സിപിഐയും

സല്‍മാന് പെട്ടെന്ന് ദേഷ്യം വരും, സംവിധായകന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല, ഹിറ്റ് സിനിമയില്‍ ആമിര്‍ നായകനായി; വെളിപ്പെടുത്തി വില്ലന്‍

പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നെന്ന കോഹ്ലിയുടെ പ്രസ്താവന; പ്രതികരിച്ച് അഫ്രീദി

ഇറാനില്‍ മുഹമ്മദ് മൊഖ്ബര്‍ താല്‍കാലിക പ്രസിഡന്റാകും