ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികില്‍സ നിഷേധിക്കുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം, ദൈവം ഞങ്ങള്‍ക്ക് തന്ന അനുഗ്രഹമാണ് പിതാവെന്നും ചാണ്ടി ഉമ്മന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികല്‍സ നിഷേധിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മകനും പെന്തക്കോസ്ത് വിശ്വാസികള്‍ ആയത് കൊണ്ട് ഉമ്മന്‍ചാണ്ടിക്ക് ആധുനിക ചികല്‍സ നല്‍കുന്നില്ലന്ന ആരോപണം ഒരു മാധ്യമപ്രവര്‍ത്തകന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. മറ്റു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഈ വാര്‍ത്ത വന്നിരുന്നു. ഗുരുതരമായ രോഗമുള്ള ഉമ്മന്‍ചാണ്ടിക്ക് ചികല്‍സ നല്‍കാന്‍ ഭാര്യയും മകനും സമ്മതിക്കുന്നില്ലന്നും അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിരുന്നുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതോടൊപ്പം അദ്ദേഹത്തെ ഹോമിയോ ചികല്‍സക്കായി ജര്‍മനിക്ക് കൊണ്ടുപോകാന്‍ കുടുംബം  ശ്രമിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ സൗത്ത് ലൈവിനോട് പറഞ്ഞു.

ചാണ്ടി ഉമ്മന്റെ വാക്കുകള്‍

‘ ഞാനിപ്പോള്‍ ഒന്നും പ്രതകരിക്കുന്നില്ല, എന്റെ പിതാവിന്റെ അസുഖമെന്താണെന്ന് ഡോക്ടര്‍മാര്‍ പറയാതെ സമൂഹത്തിന് അങ്ങിനെ അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ചറിയാന്‍ കഴിയും, ഈ ലോകത്ത് ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്.2019 ല്‍ അദ്ദേഹത്തിന് ഒരു ഗ്രോത്ത് കണ്ടിരുന്നു. ഇപ്പോള്‍ അത് സീറോ ആയി. വിദേശത്ത് നിന്നുള്ള പരിശോധാന റിപ്പോര്‍ട്ടില്‍ തന്നെ അദ്ദേഹത്തിന് കുഴപ്പമില്ലന്ന് പറഞ്ഞിരുന്നു. 2019 മുതലുള്ള കൃത്യമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ കയ്യിലുണ്ട്, ഡോക്ടര്‍മാരുടെ ഡയഗനോസിസ് എന്താണെന്നറിയാതെ എന്ത് അസുഖത്തിന്റെ കാര്യമാണ് ഇവരൊക്കെ പറയുന്നത്.

ഇതിനെക്കുറിച്ച് സമയമാകുമ്പോള്‍ ഞാന്‍ കൃത്യമായി പറയും. ശനിയാഴ്ച രാവിലെ രാജഗിരിയില്‍ നിന്ന് ബ്‌ളഡ് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അതില്‍ ഒരു പ്രശ്‌നവും ഇല്ല. അ്ത് കൊണ്ടാണ് അദ്ദേഹത്തെഡിസ്ചാര്‍ജ്ജ് ചെയ്ത് ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുവന്നത്.  എന്റെ കുടുംബവുമായി ബന്ധപ്പെട്ടതാണിതെല്ലാം. ഇതൊന്നും വാര്‍ത്തയാക്കാന്‍ ഞങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ല. അദ്ദേഹത്തിന്റെ ബ്‌ളഡ് റിപ്പോര്‍ട്ട എല്ലാം നോര്‍മലാണ്. അത് കൊണ്ട് വീടിന്റെ തന്നെ അന്തരീക്ഷത്തിലേക്ക് അദ്ദേഹം വന്നതാണ്.

അദ്ദേഹത്തിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ട്. ഈ രാജ്യത്തെ എതെങ്കിലും ചികില്‍സമോശമാണോ, ഈ രാജ്യത്ത് നിരവധി  ചികല്‍സാ രീതികളുണ്ട്. ആ രീതികളൊക്കെ എന്റെ രാജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. യാതൊരു ന്യുനതയുമില്ലാത്ത ചികല്‍സാരീതികളാണ് ഇവിടെയുള്ളത്. ഞാന്‍ ഇന്ത്യന്‍ ചികല്‍സാ രീതികളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. എന്നാല്‍ മറ്റ് ചികല്‍സാരീതികളോട് എനിക്ക് യാതൊരു എതിര്‍പ്പുമില്ല. ഒരു ചികല്‍സാ രീതിയെയും വിലകുറച്ച് കാണരുത് എന്നാണ് എന്റെ അഭിപ്രായം. ഒരു ചികല്‍സാ രീതിയെ ഉയര്‍ത്തിക്കാട്ടുകയും മറ്റൊന്നിനെ താഴ്ത്തുകയും ചെയ്യുകയാണ്. ഞാന്‍ സര്‍വ്വ മത വിശ്വാസിയാണ്. ഒരു മതത്തെയും തള്ളിപ്പറയുന്നില്ല.

എന്തിനാണ് ഇങ്ങനെ വാര്‍ത്ത പ്രചരിക്കുന്നത് തന്നെ വളരെ പരിതാപകരമാണ്. എ്‌ന്തെങ്കിലും ഉണ്ടെങ്കില്‍ നമ്മള്‍ ആ വഴികള്‍ നോക്കാതിരിക്കുമോ? ഞാന്‍ ഇത്രയും പഠിച്ചയാളാണ് ലോകം കണ്ടയാളാണ, എന്റെ പിതാവ് എനിക്ക് ദൈവം തന്നിരിക്കുന്ന അനുഗ്രഹമാണ്. ഏതെങ്കിലും മത വിശ്വാസത്തിന്റെ ഭാഗമായി ഇതിനെയൊന്നും ചേര്‍ത്ത് വയ്‌കേണ്ടതില്ല. അത്തരത്തിലൊരു ചോദ്യം പോലും ഉയരേണ്ട ആവശ്യമില്ല.’

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ