മുസ്ലിം ലീഗിന് ഏതോ കാര്യമായ ജീര്‍ണ്ണത വന്നു പെട്ടിരിക്കുന്നു: കെ.സച്ചിദാനന്ദൻ

മുസ്ലിം ലീഗിന് ഏതോ കാര്യമായ ജീര്‍ണ്ണത വന്നു പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇയ്യിടെ അതിന്റെ ചില നേതാക്കള്‍ നടത്തിയ ജുഗുപ്സ മാത്രം അര്‍ഹിക്കുന്ന പ്രസംഗങ്ങള്‍ എന്ന് കവി കെ.സച്ചിദാനന്ദൻ.

ഈ ജീര്‍ണ്ണതയുടെ ലക്ഷണങ്ങള്‍ മുന്‍പേ പ്രകടമായിരുന്നുവെങ്കിലും ഇത്രത്തോളം ഭയന്നിരുന്നില്ല. അത് അതിന്റെ തീര്‍ത്തും യാഥാസ്ഥിതികരും സ്ത്രീവിരുദ്ധരും വര്‍ഗ്ഗീയ വാദികളുമായ ചില നേതാക്കളെ ഉടന്‍ കയ്യൊഴി ച്ചില്ലെങ്കില്‍ ഹിന്ദുത്വവാദികള്‍ക്ക് ശക്തി പകരുകയാവും ചെയ്യുക. ആധുനികരായ , സെക്യുലര്‍ ആഭിമുഖ്യമുള്ള, മുസ്ലീങ്ങള്‍ പാര്‍ട്ടി വിട്ടു പോവുകയും ചെയ്യും.

മുസ്ലിം ലീഗിനെ ഇന്നോളം ഒരു ന്യൂനപക്ഷ ലിബറല്‍ പാര്‍ട്ടി ആയിട്ടാണ് കണ്ടിട്ടുള്ളത്. മുസ്ലിം എജൂക്കെഷനല്‍ സൊസൈറ്റി പോലുള്ള സംഘടനകള്‍ ചെയ്ത സേവനത്തെ താൻ വളരെ ആദരിക്കുന്നു എന്നും കവി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

മുസ്ലിം ലീഗിനെ ഇന്നോളം ഞാന്‍ ഒരു ന്യൂനപക്ഷ ലിബറല്‍ പാര്‍ട്ടി ആയിട്ടാണ് കണ്ടിട്ടുള്ളത്. മുസ്ലിം എജൂക്കെഷനല്‍ സൊസൈറ്റി പോലുള്ള സംഘടനകള്‍ ചെയ്ത സേവനത്തെയും ഞാന്‍ വളരെ ആദരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ആ കക്ഷിക്ക് ഏതോ കാര്യമായ ജീര്‍ണ്ണത വന്നു പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇയ്യിടെ അതിന്റെ ചില നേതാക്കള്‍ നടത്തിയ ജുഗുപ്സ മാത്രം അര്‍ഹിക്കുന്ന പ്രസംഗങ്ങള്‍. ഈ ജീര്‍ണ്ണതയുടെ ലക്ഷണങ്ങള്‍ മുന്‍പേ പ്രകടമായിരുന്നുവെങ്കിലും ഇത്രത്തോളം ഭയന്നിരുന്നില്ല. അത് അതിന്റെ തീര്‍ത്തും യാഥാസ്ഥിതികരും സ്ത്രീവിരുദ്ധരും വര്‍ഗ്ഗീയ വാദികളുമായ ചില നേതാക്കളെ ഉടന്‍ കയ്യൊഴിച്ചില്ലെങ്കില്‍ ഹിന്ദുത്വവാദികള്‍ക്ക് ശക്തി പകരുകയാവും ചെയ്യുക. ആധുനികരായ , സെക്യുലര്‍ ആഭിമുഖ്യമുള്ള, മുസ്ലീങ്ങള്‍ പാര്‍ട്ടി വിട്ടു പോവുകയും ചെയ്യും.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ