'നിയമസഭയോട് കള്ളം പറയുന്നത് ചട്ടലംഘനമാണ്, ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും'; കെ യു ജനീഷ് കുമാര്‍ എംഎല്‍എ

കുട്ടനാടിന്റെ പ്രാദേശിക അവധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അടക്കം പറഞ്ഞ മറുപടി മൈക്കിലൂടെ സഭയാകെ കേട്ട സംഭവം ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനവുമായി കെ യു ജനീഷ് കുമാര്‍ എംഎല്‍എ. നിയമസഭയോട് കള്ളം പറയുന്നത് ചട്ടലംഘനമാണെന്ന് കെ യു ജനീഷ് കുമാര്‍ പറഞ്ഞു. ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കുമെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

ഒരേ വിഷയത്തില്‍ സഭയ്ക്ക് അകത്ത് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ടുതരം നിലപാടുകള്‍ സ്വീകരിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് സഭാചട്ടങ്ങളുടെയും പൊതുമര്യാദകളുടെയും കടുത്ത ലംഘനമാണെന്നും ജനീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. അന്തിമമായി തീരുമാനമെടുത്ത ഒരു കാര്യത്തില്‍ സഭയോട് കള്ളം പറയുന്ന ഇത്തരം നിലപാടുകള്‍ ജനാധിപത്യത്തോടും നിയമസഭയോടും കാണിക്കുന്ന വലിയ അനാദരവാണെന്ന് പൊതുജനം വിലയിരുത്തുന്നു.

എത്രയൊക്കെ ഒളിപ്പിച്ചു വെക്കാന്‍ ശ്രമിച്ചാലും ഉള്ളിലിരുപ്പുകള്‍ എന്നെങ്കിലും പുറത്തുചാടുമെന്ന് ഉറപ്പുള്ളവര്‍ക്ക് ഇത്തരം ഇരട്ടമുഖങ്ങള്‍ ചേരില്ലെന്നും ജനീഷ് കുമാര്‍ പറഞ്ഞു. വള്ളംകളി ദിവസം കുട്ടനാടിന് പ്രാദേശിക അവധി നല്‍കുന്ന കാര്യം ജനപ്രതിനിധി സഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഗണിക്കാമെന്ന മറുപടിയാണ് മുഖ്യമന്ത്രി പരസ്യമായി നല്‍കിയത്. എന്നാല്‍ സെക്കന്‍ഡുകള്‍ ശേഷം ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യമന്ത്രി അടക്കം പറയുന്നത് ഓണ്‍ ആയ മൈക്കിലൂടെ കേള്‍ക്കുകയായിരുന്നു.

Latest Stories

തമിഴ്നാട്ടിൽ ഡിഎംകെ-സിപിഐഎം പോര് രൂക്ഷം; പിണറായി വിജയനെ മുൻ നിർത്തി ഡിഎംകെ മുഖപത്രത്തിൽ വിമർശനം

ലഹരി കിട്ടാൻ കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരികൾ, കഞ്ചാവ് പുകച്ച് വലിക്കാൻ പപ്പായയുടെ തണ്ട്; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവം; കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി, 'വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് സ്വർണം തന്നവർ പറഞ്ഞു'

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും; അടുത്ത മാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്; സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ

'വീര്യം കുറഞ്ഞ മദ്യത്തെ കുറിച്ച് നല്ല നിർവചനം വേണം, നികുതി കുറയ്ക്കുന്ന നിലപാടുമായി എങ്ങനെ ബന്ധിപ്പിക്കാൻ കഴിയും'; മുഖ്യമന്ത്രിയുടെ മുഖമുദ്ര ഇരട്ടത്താപ്പെന്ന് എംവി ​ഗോവിന്ദൻ

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; അപ്രതീക്ഷിത മുഖങ്ങൾ എത്തിയേക്കുമെന്ന് സൂചന, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കും

തിരുവനന്തപുരം കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപി സേഫ് ആണ്; പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വന്നാൽ നേരിടും: വി. വി. രാജേഷ്

'ഞാന്‍ നിങ്ങള്‍ക്കെല്ലാം തരാം എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റാകാം, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എടുത്ത് കൊടുക്കുന്നതാണ് കമ്യൂണിസ്റ്റുകളുടെ പണി'; പരിഹസിച്ച് ട്രംപ്

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; കോട്ടയത്ത് 11കാരന്‍ ജീവനൊടുക്കി