'തൃശൂര്‍ മേയര്‍ നല്ല മനുഷ്യൻ, അയാളെ ചങ്ങലക്കിട്ടിരുക്കുകയാണ്'; മേയറെ പുകഴ്ത്തി സുരേഷ് ഗോപി

തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മേയര്‍ നല്ല മനുഷ്യനാണെന്നും എന്നാൽ, അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ചങ്ങലയ്ക്ക് ഇട്ടിരിക്കുന്നതിനാല്‍ മേയര്‍ക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു വ്യത്യസ്തമായ മനോഭാവം ജനങ്ങളിൽ ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് തുടക്കം തൃശൂരിൽ നിന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതിനെ ചിലർ ഭയക്കുകയാണ്. അതുകൊണ്ടാണ് കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

മാധ്യമങ്ങൾ ക്യാപ്സൂളുകളാണെന്നും സുരേഷ് ഗോപി ആരോപിച്ചു. തൃശൂരിൽ ഒരു എം.പി വേണമെന്ന് നിങ്ങൾ ആഗ്രഹിച്ചെങ്കിൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ അഞ്ച് എണ്ണം എങ്കിലും നിങ്ങൾ ബിജെപിക്ക് സമ്മാനിക്കണം. ശുദ്ധീകരണത്തിന്‍റെ പാതയിലാണ് ഇപ്പോഴെന്നും സുരേഷ് ഗോപി പറഞ്ഞു.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍