ടി.പിയുടെ കൊലപാതകത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല: കെ.കെ രമ

ഇടതു മുന്നണിയുടെ രാഷ്ട്രീയ ഫാസിസത്തിന്റെ അംഗീകാരമോ രാഷ്ട്രീയ ഫാസിസം ഇല്ല എന്നതിന്റെ സൂചനയോ അല്ല തിരഞ്ഞെടുപ്പ് ഫലമെന്ന് ആര്‍.എം.പി നേതാവും നിയുക്ത വടകര എം.എൽ.എയുമായ കെ.കെ രമ. അതേസമയം ഇടതു മുന്നണിയുടെ വിജയം ജനങ്ങള്‍ കൊടുത്ത അംഗീകാരമാണ് അതിനെ വിലമതിക്കുന്നുവെന്നും കെ കെ രമ മാതൃഭൂമി ഡോട്ട് കോമിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മഹാമാരിക്കാലത്ത് സര്‍ക്കാര്‍ ചെയ്ത ജനസംരക്ഷണം നല്ല സര്‍ക്കാര്‍ എന്ന തോന്നലുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുഖ്യമന്ത്രി മീഡിയയുടെ മുന്നില്‍ വന്ന് സംസാരിക്കുമ്പോള്‍ സ്വാഭാവികമായും ഭരിക്കുന്ന ആളുകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണതെന്നും രമ പറഞ്ഞു. പി.ആര്‍ വര്‍ക്കിലൂടെ കെട്ടിപ്പൊക്കിയ ഇമേജാണ് സര്‍ക്കാരിനുളളത്. സമൂഹത്തിന്റെ താഴേത്തട്ടിൽ ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്നങ്ങളോ വലിയ അഴിമതികളോ ചര്‍ച്ച ചെയ്യപ്പെട്ടില്ല. അതിനെല്ലാമപ്പുറത്തേക്ക് ജനങ്ങള്‍ അംഗീകരിച്ചത് ഈ തലമാണെന്നും കെ.കെ രമ പറഞ്ഞു.

ബി.ജെ.പി 5 മുതല്‍ 10 വരെ സീറ്റ് നേടും എന്ന തോന്നലുണ്ടായിരുന്നു. അതിന് ഇടയാവരുത് എന്ന് മുസ്ലിം വിഭാഗങ്ങളുടെ ഇടയില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ എൽ.ഡി.എഫിന് കഴിഞ്ഞു. ആ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞു എന്നുളളതും ഇടതിന്റെ വിജയത്തിന് അടിസ്ഥാനമായി എന്ന് കരുതുന്നതായി രമ പറഞ്ഞു.

അതല്ലാതെ ഫാസിസം ഇല്ല എന്നോ, പിണറായി വിജയന്‍ അതില്‍ നിന്ന് മുക്തനാണ് എന്ന തോന്നലിന്റെ ഭാഗമോ അല്ല ഈ ജനവിധി. പിണറായി വിജയന്‍ വലിയ ധാര്‍ഷ്ട്യമുളള, ധിക്കാരമുളള ഭരണാധികാരി ആയിട്ടാണ് പലപ്പോഴും തോന്നിയിട്ടുളളത്. അതിനുളള പ്രധാന കാരണം ടി.പിയുടെ കൊലപാതകമാണ്. മരിച്ച ഒരു വ്യക്തിയെ കുലംകുത്തി കുലംകുത്തി തന്നെയാണ് എന്ന് ഒരു വ്യക്തിക്ക് പറയാന്‍ കഴിയുന്നത് അയാള്‍ അങ്ങേയറ്റത്തെ ഫാസ്റ്റിസ് ആയതു കൊണ്ടാണ്. മനുഷ്യത്വ മനസ്സില്ലാത്തതു കൊണ്ടാണെന്നും രമ പറഞ്ഞു.

ടി.പിയുടെ കൊലപാതകത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഒരിക്കലും ബുദ്ധികേന്ദ്രത്തിലേക്ക് അന്വേഷണം എത്തുന്നില്ല. താഴേക്കിടയില്‍ പിടിക്കപ്പെടുന്നവരെല്ലാം ആ ബുദ്ധികേന്ദ്രത്തിന്റെ ടൂളുകളാണ്. അവരെ കൊണ്ട് ചെയ്യിക്കുകയാണല്ലോ. അതിനാല്‍ ആലോചന നടത്തിയ കേന്ദ്രമാണ് പിടിക്കപ്പെടേണ്ടത്, ആ തലച്ചോറാണ് തകര്‍ക്കപ്പെടേണ്ടത്. മനുഷ്യനെ കൊല്ലുക എന്ന് ചിന്തിക്കുന്ന തലച്ചോര്‍ നമുക്കാവശ്യമില്ല. ആ തലച്ചോറാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കപ്പെടേണ്ടത്. അവരിപ്പോഴും ഏറ്റവും മാന്യന്മാരായി സമൂഹത്തില്‍ നടക്കുകയാണെന്നും രമ കൂട്ടിച്ചേർത്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ