'മാവോയിസ്റ്റുകളെ ചതിയിലൂടെ കേരള പൊലീസ് വെടിവച്ച് കൊന്നതാണ്'; കൊലപാതകത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയന്‍ സര്‍ക്കാരിനെന്ന് ഗ്രോ വാസു

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ ചതിയിലൂടെ കേരള പൊലീസ് വെടിവച്ച് കൊന്നതാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയന്‍ സര്‍ക്കാരിനാണെന്നും, അതിനെതിരെയാണ് താന്‍ പ്രതിഷേധിച്ചതെന്നും ഗ്രോ വാസു കോഴിക്കോട് കുന്നമംഗലം കോടതിയില്‍ നടന്ന വിചാരണയില്‍ പറഞ്ഞു.

വിചാരണയ്ക്കിടെ കോടതി ഇരുന്ന് സംസാരിക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ ഔദാര്യം വേണ്ടെന്നായിരുന്നു ഗ്രോ വാസുവിന്റെ മറുപടി. ഔദാര്യമല്ലെന്നും പ്രായമായവര്‍ക്ക് ഇരിപ്പിടം നല്‍കാറുണ്ടെന്നും കോടതി ഗ്രോ വാസുവിന് മറുപടി നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണയ്ക്ക് ഹാജരാകാമെന്ന കോടതിയുടെ നിര്‍ദ്ദേശവും ഗ്രോവാസു തള്ളി. നേരിട്ട് വരാമെന്ന് ഗ്രോ വാസു കോടതിയെ അറിയിക്കുകയായിരുന്നു. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.

നിലമ്പൂരില്‍ 2016ല്‍ മാവോയിസ്റ്റുകള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ഗതാഗത തടസമുണ്ടാക്കി പ്രതിഷേധിച്ച കേസിലാണ് വിചാരണ നടക്കുന്നത്. പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറാകാത്തതിനാല്‍ ഒരു മാസത്തിലേറെയായി ഗ്രോവാസു ജയിലില്‍ വിചാരണ തടവില്‍ തുടരുകയാണ്. കേരളത്തിലെ ആദ്യകാല നക്സല്‍ പ്രവര്‍ത്തകരില്‍ ഒരാളായ ഗ്രോ വാസുവിന് ഇപ്പോള്‍ 94 വയസ്സാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ