'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

ബാലസംഗ കേസിൽ കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരിഹാസ പോസ്റ്റുമായി എസ്എഫ്ഐ നേതാവ് പിഎം ആർഷോ. ‘കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു..”എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ”– എന്നാണ് പിഎം ആർഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ബലാത്സംഗ കേസിൽ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് രാഹുലിനെ പുറത്താക്കിയതായി പാർട്ടി ഔദ്യോഗികമായി അറിയിച്ചത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിക്കുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിനെ കോൺഗ്രസ് പുറത്താക്കിയെന്നും എഐസിസിയുടെ അനുമതി വാങ്ങിയാണ് തീരുമാനമെന്നും സണ്ണി ജോസഫ് പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ സ്ഥിതിക്ക് രാജിവെക്കാണോ എന്ന് രാഹുലിന്റെ തീരുമാനമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. രാഹുലിനെ പുറത്താക്കാനുള്ളത് കൂട്ടായി എടുത്ത തീരുമാനമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാവില്ല. ആക്ഷേപം ഉയർന്നപ്പോൾ തന്നെ സസ്‌പെൻഡ് ചെയ്തു. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും രാഹുൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ ചാപ്റ്റർ ക്ലോസ്‌ഡ്‌ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ നടപടിയിൽ പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് താൻ പറയില്ലെന്നും കാരണം അത്തരത്തിലുള്ള പണിയല്ലല്ലോ രാഹുൽ ചെയ്തതെന്നും കെ മുരളീധരൻ പറഞ്ഞു. രാഹുലിന് വേണ്ടി കോൺഗ്രസ് മുന്നിട്ടിറങ്ങില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം