മുഖ്യ എതിരാളി ബിജെപി, പാലക്കാട് മത്സരിക്കാനാണ് പാർട്ടി പറഞ്ഞത്; താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു : രമേശ് പിഷാരടി

പാലക്കാട് മത്സരിക്കാനാണ് പാർട്ടി തന്നോട് പറഞ്ഞതെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങൾ തുടരാനാണ് ലക്ഷ്യം. തൻ്റെ കംഫർട്ടിന് പ്രാധാന്യമില്ലെന്നും സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമുള്ളയാളല്ല താനെന്നും രമേശ് പിഷാരടി പറഞ്ഞു.

രാഹുലിനെതിരെയുള്ള ആരോപണങ്ങൾ പരാതികൾ എല്ലാം കോടതിയുടെ പരിഗണനയിലാണ്. അതിൽ കോടതി തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും രാഹുൽ അതിനെ നേരിടുകയാണ് വേണ്ടതെന്നും രമേശ് പിഷാരടി പറഞ്ഞു.

ഇപ്പോഴത്തെ എംഎൽഎ എന്ന നിലയിൽ താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു. പൊലീസിൽ പോലും പരാതി എത്തും മുമ്പ് രാഹുലിനെ പാർട്ടി പുറത്താക്കിയതാണ്. വേറെ ഏതു പാർട്ടി അങ്ങനെ ചെയ്തിട്ടുണ്ട്. ആശയങ്ങളുടെ പോരാട്ടമാണ് നടക്കുന്നത് എന്നാണ് താൻ കരുതുന്നത്. മുഖ്യ എതിരാളി ബിജെപിയാണ്. ജനങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനുമാകും താൻ പ്രാധാന്യം നൽകുക എന്നും രമേശ് പിഷാരടി പറഞ്ഞു.

Latest Stories

കോൺഗ്രസ് 95 സീറ്റുകളിൽ, ലീഗിന് 27; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് വി.ഡി. സതീശൻ

വ്യക്തിഹത്യ അവസാനിപ്പിക്കാമോ? അരച്ചാൺ വയർ നിറച്ച് ഒരു മാസം ജീവിക്കാൻ ഇന്നും ഒന്നരലക്ഷം പോയിട്ട് 5,000 രൂപ പോലും വേണ്ട: രമ്യ ഹരിദാസ്

പാർട്ടി വിടാനൊരുങ്ങി രണ്ടത്താണി; താനൂരിലോ തിരൂരിലോ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

എംപി സ്ഥാനത്തിൽ സംതൃപ്തൻ, ലക്ഷ്യം യുഡിഎഫ് വിജയം; ഇനിയും മൂന്ന് വർഷം കൂടിയുണ്ട് : എം.കെ. രാഘവൻ

മത്സരിക്കാന്‍ ഉറച്ച് കെ. സുധാകരൻ, നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം; കേരള ഹൗസിലെ കുടിശ്ശിക തീർത്തു

ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രം​ഗത്ത് വരും, എംപിമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

സ്വർണ വില വീണ്ടും താഴോട്ട്, പവന് 240 രൂപ കുറഞ്ഞു; 17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ

ഇസ്രായേലിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; ഇതിന് പ്രതികാരം ചെയ്യുമെന്ന് IRGC

എനിക്ക് ആരുടെയും തലയും വാലും ആകേണ്ട, എനിക്ക് ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടം: സഞ്ജു സാംസൺ