‘ലീഗ് എന്നും തീവ്രവാദത്തിനും വർഗീയ വാദത്തിനും എതിര്, ആ നയം എന്നും പിന്തുടരും’; നിലപാട് വ്യക്തമാക്കി സാദിഖ് അലി ശിഹാബ് തങ്ങൾ

ലീഗ് എന്നും തീവ്രവാദത്തിനും വർഗീയ വാദത്തിനും എതിരാണെന്നും ആ നയം എന്നും പിന്തുടരുമെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ. 24ന്യൂസിനോടായിരുന്നു പ്രതികരണം. തീവ്ര നിലപാടുള്ള പാർട്ടികൾ കേരളത്തിലുണ്ടെന്നും യുവാക്കളെ തീവ്രവാദ പ്രസ്ഥാനങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതിൽ ലീഗിന് വലിയ റോൾ ഉണ്ടെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

യൂത്ത് ലീഗ് അടക്കം അത്തരം പ്രവർത്തങ്ങളിൽ മുന്നിട്ടിറങ്ങുന്നുവെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. അതേസമയം പാർട്ടിക്ക് കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം നടത്താൻ ആയി എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർലമെന്റിന് അകത്തും പുറത്തും പാർട്ടി നേട്ടമുണ്ടാക്കി. 5 എം പി മാർ ലീഗിന് ഉണ്ട്. ഈ ഉണർവ്വ് തുടർന്നും കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ ദേശീയ കൗൺസിൽ പുതിയ അംഗങ്ങളെ തീരുമാനിക്കും. സംസ്ഥാനത്തിന് പുറത്തും പാർട്ടിക്ക് സ്വാധീനമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം തമിഴ്നാട്ടിൽ ലീഗ് കൂടി ഭാഗമായ സർക്കാർ അധികാരത്തിൽ തുടരുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാർലമെന്റിൽ വളരെ മികച്ച രീതിയിൽ ലീഗ് പ്രവർത്തിക്കുന്നുവെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള ഇന്ത്യ മുന്നണിക്ക് ലീഗ് കരുത്ത് പകരുന്നു.ഓരോ വിഷയത്തിലും ഇടപെടൽ നടത്തുന്നുണ്ട്. മാറ്റങ്ങളുടെ ചാലകശക്തി ആകാൻ ലീഗിനായി. കേരളത്തിന്‌ പുറത്ത് തെരഞ്ഞെടുപ്പ് രംഗത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ ലീഗിന് പ്രത്യേക പ്ലാൻ ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ