സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുള്ള ധവളപത്രം പുറത്തിറക്കി സർക്കാർ; വിയോജിപ്പറിയിച്ച് പ്രതിപക്ഷം

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം പുറത്തിറക്കി. മുന്‍കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്. അതേസമയം പ്രതിപക്ഷം വിയോജിപ്പറിയിച്ചു. ക്രമവിരുദ്ധമാണെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഔദ്യോഗിക രഹസ്യ രേഖകൾ പുറത്ത് കൊടുത്തുവെന്നും രഹസ്യമായി കൈകാര്യം ചെയ്യേണ്ടവയാണിതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെയാണ് കെ എൻ ബാലഗോപാൽ വിയോജിപ്പ് അറിയിച്ചു. പേടി ഇല്ലെന്ന് പറഞ്ഞ ബാലഗോപാൽ, ധവളപത്രം മേശ പുറത്ത് വെച്ചിട്ട് എന്ത് വിയോജിപ്പ് അറിയിക്കാനെന്നും ചോദിച്ചു. സ്പീക്കറുടെ അനുവാദം കിട്ടിയതിന് ശേഷമാണ് ധവളപത്രം മേശപ്പുറത്ത് വച്ചതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

പുറത്ത് നിന്നുള്ളവരെ ധവള പത്രം തയാറാക്കാൻ ഏൽപ്പിച്ചത് ശരിയല്ല. ഇത് സർക്കാർ പ്രവർത്തനത്തെ മൊത്തം തകിടം മറിക്കാനാകും. എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കും. അത് സത്യപ്രതിജ്ഞാവിരുദ്ധമാണെന്നും കെ എൻ ബാലഗോപാൽ വിമര്‍ശിച്ചു. രഹസ്യമായി കൈകാര്യം ചെയ്യേണ്ടതാണ്. വകുപ്പ് ഉദ്യോഗസ്ഥരെ വിശ്വാസത്തിൽ എടുക്കണമായിരുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷം, റൂളിംഗ് വേണമെന്നും ആവശ്യപ്പെട്ടു.

Latest Stories

'പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചു, പരാതി ഉയർന്നിട്ടില്ല'; പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ കെഎം ഷാജി

കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരിക്ക്; ഇനി ആക്രമണമുണ്ടായാൽ ഉടനടി തിരിച്ചടിയെന്ന് ഇറാൻ

'കേരളത്തിന്‍റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷം'; സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

'വാഹനത്തിനുള്ളിൽ പല നിറത്തിലുള്ള ലൈറ്റുകൾ, ഇഷ്ടമുള്ള ചിത്രങ്ങൾ...കാറോ ബൈക്കോ ഇഷ്‌ടമുള്ള നിറത്തിലേക്ക് മാറ്റാം'; പതിനെട്ട് തരം മോഡിഫിക്കേഷനുകളുമായി ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട്

മൂത്രക്കല്ല് ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ 46കാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

'ഗൺമാൻമാരുടെ രക്ഷാപ്രവര്‍ത്തനം’; എസ്‌ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി

നവീൻ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ടു, മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

'എന്റെ ഭാഗത്തെ തെറ്റ് കാരണമാണ് രാജസ്ഥാൻ പുറത്തായത്'; തുറന്ന് പറഞ്ഞ് വൈഭവ് സൂര്യവൻഷി

വൈഭവ് എന്നെ അത്ഭുതപ്പെടുത്തി, അവൻ അടിക്കുന്ന പന്തുകൾ ബൗണ്ടറിയില്‍ നിന്നും 20 മുതൽ 30 മീറ്റർ ദൂരെ വരെയാണ് പോയി വീഴുന്നത്: പാറ്റ് കമ്മിൻസ്

മമതക്ക് വീണ്ടും തിരിച്ചടി; പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ്