'ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയത് പത്മകുമാറിൻ്റെ അറിവോടെ'; ശബരിമല സ്വർണകൊള്ളയിൽ എ പത്മകുമാറിനെ വീണ്ടും പ്രതിചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിനെ വീണ്ടും പ്രതിചേർത്തു. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിലാണ് എസ് ഐ ടി നടപടി. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയത് പത്മകുമാറിൻ്റെ അറിവോടെയാണെന്ന് എസ് ഐ ടി കണ്ടെത്തിയതിന് പിന്നാലെയാണ് എ പത്മകുമാറിനെ പ്രതിചേർത്തത്.

ശബരിമല സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്ന് ആവർത്തിച്ചു പറയുമ്പോഴാണ് എ പത്മകുമാറിനെ ഇപ്പോൾ രണ്ടാമത്തെ കേസിൽ കൂടി പ്രതിയാക്കികൊണ്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പുറത്തേക്ക് കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് അനുവാദം കൊടുത്തത് എ പത്മകുമാറാണ്. ബോധപൂർവ്വമായിട്ടാണ് പത്മകുമാർ ഇക്കാര്യങ്ങളെല്ലാം ചെയ്തിരിക്കുന്നത്.

ഡിസംബർ രണ്ടിന് എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തി എ പത്മകുമാറിനെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലാണ് എ പത്മകുമാർ അറസ്റ്റിലായത്. റിമാൻഡ് കാലാവധി അവസാനിരിക്കുന്ന ഇന്ന് പത്മകുമാറിന്റെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിക്കും. നടപടിക്രമങ്ങളടക്കം പൂർത്തിയാക്കും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ