യുവാവ് തൂങ്ങി മരിച്ചതിനു ശേഷം കാണാതായ കാമുകിയെ കണ്ടെത്തി

പ്രണയതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ച സംഭവത്തിനു  ശേഷം കാണാതായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കണ്ടെത്തി. ഇന്ന് രാവിലെ സംഭവസ്ഥലത്തിന് അടുത്തുള്ള വയലില്‍ തളര്‍ന്നു കിടന്ന നിലയിലായിരുന്നു പെണ്‍കുട്ടി. നാട്ടുകാരാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

രാത്രി മുഴുവന്‍ പ്രദേശത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇന്നലെയാണ് പ്രണയതര്‍ക്കത്തെ തുടര്‍ന്ന് ഗോപി വിജയ് എന്ന് യുവാവ് തൂങ്ങിമരിച്ചത്. കുമരകത്ത് ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാട് കയറിക്കിടന്ന സ്ഥലത്തായിരുന്നു സംഭവം. ഇന്നലെ രാവിലെ ടൂറിസം വകുപ്പിന്റെ തകര്‍ന്ന കെട്ടിടത്തിലേക്ക് ഗോപിയും പെണ്‍കുട്ടിയും പോകുന്നത് പരിസരവാസികള്‍ കണ്ടിരുന്നു. പിന്നീട് ഇതു വഴി പോയ നാട്ടുകാരാണ് ഗോപിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നിന്ന് യുവാവിന്റെ ആത്മഹത്യാക്കുറിപ്പും പെണ്‍കുട്ടിയുടെ ബാഗും മൊബൈല്‍ ഫോണും മാസ്‌കും ലഭിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്താനായി പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. രാത്രി വൈകി അവസാനിപ്പിച്ച തിരച്ചില്‍ ഇന്ന് വീണ്ടും തുടങ്ങാനിരിക്കെയാണ് കുട്ടിയെ കണ്ടുകിട്ടിയത്. ഗോപിയും പെണ്‍കുട്ടിയും കമിതാക്കള്‍ ആയിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുത്ത് ആയിരിക്കാം യുവാവ് സ്ഥലത്ത് എത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ