സമൂഹ മാധ്യമങ്ങളിലെ സൗഹൃദം വിലക്കി, സഹോദരന് എതിരെ പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതി

സമൂഹ മാധ്യമങ്ങളിലെ സൗഹൃദങ്ങളും ചാറ്റിങ്ങും ചോദ്യം ചെയ്ത സഹോദരനെതിരെ പെണ്‍കുട്ടി വ്യാജ പീഡന പരാതി നല്‍കി. മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സഹോദരനെതിരെ പരാതി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയതോടെ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ആണ് പെണ്‍കുട്ടി പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞത്.

ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും, പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ നിരന്തരമായുള്ള ചാറ്റിങ്ങ് ശ്രദ്ധയില്‍ പെട്ടതോടെ സഹോദരന്‍ ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ശകാരിക്കുകയും, വീട്ടില്‍ അറിഞ്ഞതോടെ ഫോണ്‍ ഉപയോഗം തടയുകയും ചെയ്തു.

ഇതോടെയാണ് പെണ്‍കുട്ടി പരാതിയുമായി ചൈല്‍ഡ് ലൈനിനെ സമീപിച്ചത്. സഹോദരന്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തുടര്‍ന്ന് കേസ് പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടേയും, തിരൂര്‍ ഡിവൈഎസ്പിയുടേയും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ ബഷീര്‍ ചിറക്കലാണ് അന്വേഷണം നടത്തിയത്. സംഭവത്തില്‍ സഹോദരനെതിരെ കേസെടുത്ത് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു.

എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. ഇതോടെ മനഃശാസ്ത്ര വിദഗ്ധന്റെ സഹായം തേടി. വൈദ്യപരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പറഞ്ഞത് കള്ളമാണെന്നും പരാതി വ്യാജമാണെന്നും മനസ്സിലായത്.

Latest Stories

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ