പാലോട് വനത്തില്‍ 50കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കാട്ടാനയുടെ ആക്രമണമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്

തിരുവനന്തപുരം പാലോട് വനത്തിനുള്ളില്‍ 50കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കാട്ടാനയുടെ ആക്രമണമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. പാലോട് -മങ്കയം അടിപ്പറമ്പ് വനത്തില്‍ നിന്ന് ഇന്നലെയാണ് 5 ദിവസത്തോളം പഴക്കം ചെന്ന മടത്തറ- ശാസ്താംനട സ്വദേശി ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ബന്ധുവീട്ടില്‍ പോയ ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ശാസ്താംനടയിലെ വീട്ടില്‍ നിന്നും ജോലിക്കായി ബാബു അടിപ്പറമ്പിലെ ബന്ധു വീട്ടില്‍ പോയത്. പിന്നാലെ ബാബു സ്ഥിരമായി സഞ്ചരിക്കാറുള്ള വനപാതയില്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.

വസ്ത്രങ്ങള്‍ കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടതായും, ബാബുവിന്റെ മരണം കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ആണെന്ന സംശയവും ബന്ധുക്കള്‍ വനം വകുപ്പിനെ അറിയിച്ചിരുന്നു. മൃതദേഹം കിടക്കുന്ന അടിപ്പറമ്പ് വനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ എത്തി പരിശോധിച്ചാണ് കാട്ടാന ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.

ബാബുവിന്റെ കഴുത്തിലും വാരിയെല്ലിനും പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. അതിനിടെ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്