നടിയെ ആക്രമിച്ച കേസിൽ വിധി പുറത്തുവന്നതിന് പിന്നാലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. മിനി നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ അടക്കം പ്രചരിപ്പിച്ചാണ് ഈ ആക്രമണം നടക്കുന്നത്. ഇപ്പോഴിതാ ഈ സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയാണ് അഭിഭാഷക ടി ബി മിനി.
തനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബർ ആക്രമണവും കൊലവിളിയും ഞാൻ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണെന്നും തളരാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ടി ബി മിനി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
സൈബർ ആക്രമണം ശക്തമാവുകയാണ്. എന്നാൽ തനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബർ ആക്രമണവും കൊലവിളിയും ഞാൻ ശരിയായിരുന്നുവെന്ന് തെളിയിക്കുകയാണെന്ന് മിനി ഫേസ്ബുക്കിൽ കുറിച്ചു. “എനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബർ ആക്രമണവും കൊലവിളിയും ഞാൻ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ്. തളരാൻ ഉദ്ദേശിക്കുന്നില്ല”. നേരത്തെയും സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മിനി രംഗത്തെത്തിയിരുന്നു.
ചിലയാളുകൾ ദിലീപ് റേപ്പ് ചെയ്താൽ കുഴപ്പമില്ല എന്ന് ഞാൻ പറഞ്ഞു എന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ടെന്നും അതിൽ ഒരു സത്യവും ഇല്ലെന്നും മിനി നേരത്തെ കുറിച്ചിരുന്നു. അയാൾ ചെയ്ത തെറ്റിൻ്റെ ആഴവും അപമാനവും പറഞ്ഞതിൻ്റെ തുടർച്ചയായി ആണ് ഞാൻ ഇത് explain ചെയ്തതെന്നും അത് സെൻ്റൻസ് അടർത്തി എടുത്ത് ആർമാദിക്കുന്നവരോട് സഹതാപം മതി എന്നും മിനി പറഞ്ഞിരുന്നു.