'മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടം ട്രോളി ബാഗുകളോട്, പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽ നിന്ന് പോലും എഴുന്നേൽക്കും'; പരിഹസിച്ച് പി വി അൻവർ

നിലമ്പൂരിലെ കോൺഗ്രസ് നേതാക്കളുടെ പെട്ടി പരിശോധനയിൽ പ്രതികരിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. മുഖ്യമന്ത്രിയെ പരിഹസിച്ചാണ് പി വി അൻവർ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടം ട്രോളി ബാഗുകളോടാണെന്ന് പറഞ്ഞ പി വി അൻവർ പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽ നിന്ന് പോലും എഴുന്നേൽക്കുമെന്നും പരിഹസിച്ചു.

പെട്ടി പരിശോധിക്കാൻ പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാകുമെന്ന് പി വി അൻവർ പറഞ്ഞു. പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽ നിന്ന് പോലും എഴുന്നേൽക്കും. വീട്ടിലേക്ക് കോടികൾ കൊണ്ടുവരുന്ന ട്രോളി ബാഗുകളോട് മുഖ്യമന്ത്രിക്ക് എന്നും ഇഷ്‌ടം. മകൾക്കും മരുമകനും പണം എത്തിക്കുന്നത് ട്രോളിയിൽ എന്നും പി വി അൻവർ പരിഹസിച്ചു.

അതേസമയം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വാഹനത്തിൽ പൊലീസ് പരിശോധന നടത്തിയത്. ഇവരുടെ പെട്ടി തുറന്ന് പരിശോധിച്ചു. പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു നടപടി. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ നഗരത്തിലേക്ക് വരികയായിരുന്നു ഇരുവരും. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പൊലീസ് പരിശോധന നടത്തി. വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്.

Latest Stories

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്