അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
ഞായറാഴ്ച ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് ജാ​ഗ്രതാ നിർദേശം ഉള്ളതെങ്കിൽ ജൂൺ 29-ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ജൂൺ 30-ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറ‍ഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ജൂലൈ ഒന്നിന് കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 28-ന് തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള എട്ട് ജില്ലകളിലും ജൂൺ 29-ന് ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ഉൾപ്പെടെ പന്ത്രണ്ട് ജില്ലകളിലും മഞ്ഞ അലർട്ട് നിലവിലുണ്ട്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യതയുള്ളയിടങ്ങളിൽ താമസിക്കുന്നവർ പകൽ സമയം തന്നെ ക്യാമ്പുകളിലേക്ക് മാറാൻ ശ്രദ്ധിക്കണമെന്നും ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികാരികളുമായോ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

Latest Stories

മാസപ്പടി കേസിൽ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഉടൻ ഹർജി നൽകും

ഹേമചന്ദ്രൻ കൊലക്കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി; സി ജെ പി നിരാഹാര സമരത്തിലേക്ക്, സമരത്തിനൊപ്പം സോനം വാങ്ചുക്ക്

'പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട്, പ്രധാനമന്ത്രി മറുപടി പറയണം'; പിണറായി വിജയൻ

'നരേന്ദ്ര മോദിക്കെതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ചു, ബിജെപി ആസ്ഥാനത്ത് സ്വീകരണവും ഉണ്ടത്രെ'; കെ എം ഷാജിയെ പരിഹസിച്ച് എം ശിവപ്രസാദ്

'കെ എം ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു'; പരിഹസിച്ച് എ കെ ബാലൻ

കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; വരുംദിവസങ്ങളിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ 'നരക’മാക്കി മാറ്റുമെന്ന് ഇറാൻ; സമാധാനം അകലെ, ഹോർമൂസും പശ്ചിമേഷ്യയും വീണ്ടും ഭീതിമുനയിൽ

'അൻസിബയെ നേരിടാൻ ചാണകമോ മനുഷ്യവിസർജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ല, അറിവില്ലായ്മയാണ് ഏറ്റവും വലിയ യോഗ്യത'; ശാരദക്കുട്ടി

'അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കരുത്, EMS ഭവന പദ്ധതി ഉണ്ടാക്കിയവർ PMAY പദ്ധതിയെ എതിർക്കുന്നത് എന്തിനാണ്'; മന്ത്രി കെ എം ഷാജി

'വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ?'; ബിൽ പാസായാൽ അന്തിമ തീരുമാനം, ന്യായീകരിച്ച് മന്ത്രി കെ മുരളീധരൻ