കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എം. വി. ഗോവിന്ദന്‍; വീണാ ജോര്‍ജ്ജിന്റെ കഴുത്ത് ഞെരിച്ചെന്ന പെരുംനുണ പറഞ്ഞയാളാണ്: വി. ഡി. സതീശന്‍

വി. ഡി. സതീശന്‍ നൊബേല്‍ സമ്മാനത്തിനായി നുണ പറയുകയാണ് എന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിന് മറുപടി നൽകി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എം വി ഗോവിന്ദനാണെന്ന് വീണാ ജോര്‍ജ്ജിന്റെ കഴുത്ത് ഞെരിച്ചെന്ന പെരുംനുണ പറഞ്ഞയാളാണ് എം. വി. ഗോവിന്ദനെന്നും മറ്റാരെങ്കിലും ഇങ്ങനെ നുണ പറയുമോ എന്നും വി. ഡി. സതീശന്‍ ചോദിച്ചു.

ആ നുണയാണ് നോബേല്‍ സമ്മാനത്തിന് അയക്കേണ്ടതെന്നും അത് എം. വി. ഗോവിന്ദനേ കിട്ടൂ, മറ്റാര്‍ക്കും കിട്ടില്ലെന്നും വി. ഡി. സതീശന്‍ പരിഹസിച്ചു. ബിജെപിയെ ജയിപ്പിക്കാന്‍ സിപിഐഎം മനപ്പൂര്‍വ്വം നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയാണ് എന്‍എംആര്‍ റസാഖെന്നും ബിജെപിയും സിപിഐഎമ്മും തമ്മില്‍ കച്ചവടമാണ് നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍ നൂലില്‍ കെട്ടിയിറക്കിയ ബിസിനസുകാരനാണെന്നും അദ്ദേഹത്തില്‍ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

പതിനെട്ട് വയസ് വരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്, ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുര; മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം : ജി. സുധാകരൻ

ഉജ്ജ്വലയുടെ വെളിച്ചം, ആശ്രിതത്വത്തിന്റെ നിഴൽ, (ഗ്യാസ് പ്രതിസന്ധി: 11 വർഷത്തെ ഭരണത്തിന്റെ പരാജയം)

ആരോഗ്യമേഖല കുളം തോണ്ടി, ഇതുവരെ വീണാ ജോർജിന്റെ പോക്കറ്റ് മാത്രമാണ് വികസിച്ചത് : കുമ്മനം രാജശേഖരൻ

ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി; സ്വകാര്യ മേഖലയിലും ശമ്പളത്തോടു കൂടിയ അവധി

വീണ്ടും മൂന്നാം ടേം അധികാരത്തിലെത്തും, 110 സീറ്റ് നേടും; എൽഡിഎഫ് നടത്തിയ വികസനം ആയിരിക്കും യുഡിഎഫിനും ബിജെപിക്കും ഉള്ള തിരിച്ചടി : എം. വി. ഗോവിന്ദൻ

ഇന്ത്യക്ക് ആശ്വാസം; 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് ചരക്ക് കപ്പൽ മംഗലാപുരം തുറമുഖത്ത്

ഇസ്രയേൽ ആണവകേന്ദ്രങ്ങൾക്ക് സമീപം ഇറാന്‍റെ ആക്രമണം; 100 പേർക്ക് പരിക്ക്

'പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉള്‍പ്പെട്ട സുരക്ഷ ചട്ടക്കൂടിന് തയ്യാര്‍, ആണവായുധം വികസിപ്പിക്കില്ല'; ഇന്ത്യയെ നിലപാട് അറിയിച്ച് ഇറാൻ

'കഴിഞ്ഞ വർഷത്തെ പോലെയല്ല, ഇത്തവണ കഠിനമായിരിക്കും മത്സരങ്ങൾ'; സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി വിരാട് കോഹ്ലി

'ബാറ്റിംഗിൽ വെടിക്കെട്ടും, ബോളിങ്ങിൽ ചെണ്ടയുമാണ് ഹൈദരാബാദ്, ഈ സീസൺ ശ്രദ്ധിക്കണം'; സൺ റൈസേഴ്സിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ