ബംഗളൂരു തീവ്രവാദക്കേസിലെ പ്രതി കേരളത്തില്‍; തടിയന്റവിട നസീറിന് സുരക്ഷ ഒരുക്കുന്നത് 100 അംഗ പൊലീസ് സായുധ സംഘം; കണ്ണൂരില്‍ കനത്ത സുരക്ഷ

ബംഗളൂരു തീവ്രവാദക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍ കേരളത്തിലെത്തി. നസീറിന് ബംഗളൂരു കോടതി ഒരാഴ്ചത്തേക്ക് പരോള്‍ അനുവദിച്ചതിന്റെ ഭാഗമായാണ് അദേഹം കനത്ത സുരക്ഷയോടെ കണ്ണൂര്‍ എത്തിയിരിക്കുന്നത്.

നസീറിന്റെ പിതാവ് മരക്കാര്‍ക്കണ്ടിയിലെ അബ്ദുള്‍ മജീദ്(72) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാനാണ് ഏഴുദിവസത്തെ പരോള്‍ കോടതി അനുവദിച്ചിരിക്കുന്നത്. തീവ്രവാദ കേസിലെ പ്രതിയായതിനാല്‍ മരക്കാര്‍ക്കണ്ടിയിലെ വീട്ടുപരിസരത്ത് വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. കണ്ണൂര്‍ സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ പട്രോളിംഗും ശക്തമാക്കി.

കാഷ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്, 2008 ലെ ബംഗളൂരു സ്‌ഫോടന പരമ്ബര, മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വധശ്രമം, കാച്ചപ്പള്ളി ജ്വല്ലറി കവര്‍ച്ച, കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്, കളമശേരിയില്‍ ബസ് കത്തിച്ച സംഭവം തുടങ്ങിയ തീവ്രവാദ കേസുകളില്‍ നസീര്‍ പ്രതിയാണ്. കണ്ണൂരില്‍ കേരള, കര്‍ണാടക പൊലീസിന്റെ നൂറില്‍ അധികം വരുന്ന സംഘമാണ് സുരക്ഷയുടെ ഭാഗമായി എത്തിയിരിക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ