വെള്ളം കയറിയ ക്ഷേത്രങ്ങള്‍ ശുചീകരിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; കുറുമാത്തൂര്‍ മസ്ജിദ് വൃത്തിയാക്കി അശോകനും സന്തോഷും

പ്രളയത്തില്‍ മുങ്ങിപ്പോയ ക്ഷേത്രങ്ങള്‍ വെള്ളം ഇറങ്ങിയതിനുശേഷം ശുചിയാക്കി മുസ്ലിം  യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. കണ്ണൂരിലെ പഴയങ്ങാടി ക്ഷേത്രവും വയനാട്ടിലെ പൊന്‍കുഴിപ്പുഴ ശ്രീരാമക്ഷേത്രവുമാണ് മുസ്ലിം ലീഗിന്റെ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി ശുചീകരിച്ചത്.

വയനാട്ടിലെ പൊന്‍കുഴിപ്പുഴ കരകവിഞ്ഞൊഴുകിയാണ് ശ്രീരാമക്ഷേത്രവും പരിസരവും വെള്ളത്തില്‍ മുങ്ങിയത്. വെള്ളം ഒഴിഞ്ഞതോടെ ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെ ഞായറാഴ്ച രാവിലെ ബത്തേരിയിലെയും നൂല്‍പ്പുഴയിലെയും 30 അംഗ സന്നദ്ധസേവകര്‍ ചെളിമൂടിക്കിടന്ന ക്ഷേത്രവും പരിസരവും വൃത്തിയാക്കി.

പുഴയില്‍നിന്ന് ഒഴുകിയെത്തിയ മരത്തടികളും മാലിന്യവുമെല്ലാം മണിക്കൂറുകളുടെ ശ്രമഫലമായാണ് നീക്കംചെയ്യാനായത്. ഇതിനുശേഷം ക്ഷേത്രത്തിനോട് അനുബന്ധിച്ചുള്ള മറ്റുകെട്ടിടങ്ങളും വൈറ്റ് ഗാര്‍ഡ്പ്രവര്‍ത്തകര്‍ വൃത്തിയാക്കി.

പെരുന്നാള്‍ നിസ്‌ക്കാരത്തിനു മുമ്പേ പഴയങ്ങാടി ദേവി ക്ഷേത്രത്തില്‍ പുലര്‍ച്ചെയുള്ള ന ദീപാരാധനയും  പൂജയും നടക്കണം എന്ന നിര്‍ബന്ധ ബുദ്ധിയിലാണ് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ടീം ക്ഷേത്രം വൃത്തിയാക്കിയത് .

ഇതുപോലെയുള്ള കാര്യമാണ് കൂറുമാത്തൂരിലെ അശോകനും സന്തോഷും ചെയ്തത്. നാളെ പെരുന്നാള്‍ നിസ്‌കാരം നടക്കേണ്ട കുറുമാത്തൂര്‍ ജുമാ മസ്ജിദ് ഇരുവരും ചേര്‍ന്നാണ് വൃത്തിയാക്കിയത്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ നല്ല രീതിയിലുള്ള അംഗീകാരം നേടുകയാണ്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി