കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടം; ഗുരുതര വീഴ്ചയെന്ന് സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ട്

കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടത്തിൽ ഗുരുതരവീഴ്ചയെന്ന് റിപ്പോർട്ട്. പരിപാടിയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ടാണ് പുറത്തുവന്നത്. പോലീസ് സുരക്ഷ ആവശ്യപെട്ടുള്ള കത്ത് കൈമാറുന്നതിൽ രജിസ്ട്രാർക്കും വീഴ്ച സംഭവിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. ടെക്ഫെസ്റ്റിന്റെ സാമ്പത്തിക വശങ്ങൾ പരിശോധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അപകടം നടന്ന വേദിയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്നും ഓഡിറ്റോറിയം നവീകരിക്കുമെന്നും റിപ്പോർട്ട്.തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക് വീഴ്ചയുണ്ടായി. അനധികൃതമായ പണപ്പിരിവ് നടന്നിട്ടുണ്ടോ എന്ന സംശയമുണ്ടെന്നും സിൻഡിക്കേറ്റ് ഉപസമിതിയിൽ‌ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകും.

ഇതുവരെ ആരെയും പൊലീസ് പ്രതി ചേർത്തിട്ടില്ല. നൂറിലേറെ പേരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഉപസമിതി റിപ്പോർട്ട് പരി​ഗണിച്ചശേഷം പ്രതി ചേർക്കൽ ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കുക. നവംബർ 25നാണ് കുസാറ്റിലെ ടെക് ഫെസ്റ്റിൽ ഉണ്ടായ അപക‍ടത്തിൽ നാലു പേരാണ് മരിച്ചത്. നവംബർ 25ന് നടന്ന അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ 27ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് പുതിയ ഉപസമിതിയെ നിയോ​ഗിച്ചത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്