ത്രികോണ വടംവലിയുമായി ആറ്റിങ്ങല്‍; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യുഡിഎഫ് ഒരിഞ്ച് മുന്നില്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ മൂന്ന് മുന്നണികളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം ആറ്റിങ്ങലില്‍. നേരിയ വ്യത്യാസത്തിലാണ് മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെ വോട്ട് നില. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുകയാണ് ആറ്റിങ്ങല്‍ മണ്ഡലം.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ലീഡ് നില മാറി വരുന്ന കാഴ്ചയാണ് മണ്ഡലത്തിലുള്ളത്. നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് ആണ് മുന്നിലുള്ളത്. 975 വോട്ടിനാണ് അടൂര്‍ പ്രകാശിന്റെ മുന്നേറ്റം. 105402 വോട്ടുകള്‍ നേടിയാണ് യുഡിഎഫിന്റെ മുന്നേറ്റം.

എന്നാല്‍ 1,05,271 വോട്ടുകളുമായി തൊട്ടുപിന്നില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി വി ജോയ് നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം മൂന്നാം സ്ഥാനത്തുള്ള വി മുരളീധരന്‍ ഒരു ലക്ഷത്തിനോട് അടുത്ത് വോട്ടുകള്‍ നേടിയിട്ടുണ്ട്. 98,635 വോട്ടുകളുമായാണ് മുരളീധരന്‍ മൂന്നാം സ്ഥാനത്തുള്ളത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്