ആവിക്കല്‍ മലിനജല സംസ്‌കരണ പ്ലാന്റിന്റെ സര്‍വേ നടപടികള്‍ പുനരാരംഭിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

കോഴിക്കോട് ആവിക്കല്‍ മലിനജന പ്ലാന്റിന് വേണ്ടിയുള്ള സര്‍വേ നടപടികള്‍ പുനരാരംഭിച്ചു. മണ്ണ് പരിശോധനയടക്കമുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

ജനവാസമേഖലയായ ആവിക്കല്‍തോടില്‍ മലിന ജല സംസ്‌കരണകേന്ദ്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി പേരെ കസ്റ്റഡിയില്‍ എടുക്കുകയും സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌നാട്ടുകാരുമായി ചര്‍ച്ച ചെയ്യാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന എം.കെ രാഘവന്‍ എം.പി അടക്കമുള്ളവരുടെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളുകയും ചെയ്തിരുന്നു. സമരസമിതി ഇന്ന് വൈകിട്ട് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ