കറ നല്ലതാണെന്ന് സര്‍ഫ് എക്‌സല്‍, കടം നല്ലതാണെന്ന് ഐസക്കും കൂട്ടരും; പരിഹസിച്ച് വി.ടി ബല്‍റാം

സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നേരിടാന്‍ 5000 കോടി കൂടി കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. കടമെടുപ്പ് സംബന്ധിച്ച് ഇന്നത്തെ പത്രവാര്‍ത്ത സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് പരിഹാസം.

കറ നല്ലതാണെന്ന് സര്‍ഫ് എക്‌സല്‍ പറയുന്നു. കടം നല്ലതാണെന്ന് സഖാവ് ഐസക്കും കൂട്ടരും പറയുന്നു എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പ് 28000 കോടിയായി. ഈ മാസം മാത്രം 7000 കോടിയാണ് സംസ്ഥാനത്തിന് കടമെടുക്കേണ്ടി വന്നത്. 5000 കോടിയുടേത് ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാനത്തെ കടമെടുപ്പാണ് എന്നും പത്രവാര്‍ത്തയില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

“കറ നല്ലതാണ്”: സർഫ് എക്സൽ
“കടം നല്ലതാണ്”: സഖാവ് ഐസക്കും കൂട്ടരും
ഫോട്ടോയിൽ ഉള്ളത് ഇന്നത്തെ പത്രത്തിലെ വാർത്തയാണ്, അതായത് ലേറ്റസ്റ്റ് കടമെടുപ്പിന്റെ!

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ