'സുരേഷ് ഗോപിയെ പിന്തുണച്ചിട്ടില്ല, സുനിൽകുമാർ എക്സ്ട്രാ ഓർഡിനറി ഫിറ്റ് '; മലക്കം മറിഞ്ഞ് തൃശൂർ മേയർ

തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് അനുകൂലമായ പ്രസ്‌താവന വിവാദമായതോടെ മലക്കം മറിഞ്ഞ് തൃശൂർ കോപ്പറേഷനിലെ എൽഡിഎഫ് മേയർ എംകെ വർഗീസ്. സുരേഷ് ഗോപിയെ താൻ പിന്തുണച്ചിട്ടില്ല. സുരേഷ് ഗോപി നല്ല കാര്യങ്ങൾ ചെയ്തെന്ന് മാത്രമാണ് പറഞ്ഞത് എന്നും എംകെ വർഗീസ് പ്രതികരിച്ചു.

ചോദിച്ചതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. ഒരു കോടി രൂപ സുരേഷ് ഗോപി കോർപ്പറേഷന് തന്നു എന്ന് മാത്രമാണ് പറഞ്ഞത്. താൻ സ്വതന്ത്രനാണ്. നാട് നന്നാക്കാൻ ആര് സാമ്പത്തിക സഹായം തന്നാലും അത് വാങ്ങുക എന്നത് മാത്രമേ തൻ്റെ ലക്ഷ്യമുള്ളൂ. അതാണ് ഉദ്ദേശിച്ചത്. പിന്തുണ കൊടുക്കൽ അല്ല. സുരേഷ് ഗോപി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്.

മറ്റുള്ള സ്ഥാനാർത്ഥികളും നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. മൂന്നു സ്ഥാനാർത്ഥികളും മിടുക്കന്മാരാണ്. മൂന്നുപേരും ഫിറ്റാണ്. സുനിൽകുമാർ എക്സ്ട്രാ ഓർഡിനറി മിടുക്കൻ. സുരേഷ് ഗോപിക്ക് രാഷ്ട്രീയ പിന്തുണ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിന്റെ എംപി ആവാൻ സുരേഷ് ഗോപി ഫിറ്റ് ആണെന്ന് ആയിരുന്നു നേരത്തെ മേയർ എംകെ വർഗീസ് പറഞ്ഞത്. ജനപ്രതിനിധി എന്നാൽ ജനമനസ്സിൽ ഇറങ്ങിച്ചെല്ലണം. ജനങ്ങളുടെ ഇടയിൽ നിൽക്കുന്നയാളാണ് സുരേഷ് ഗോപി. സുരേഷ് ഗോപി മിടുക്കനാണെന്നും മേയർ എംകെ വർഗീസ് പറഞ്ഞു. സുരേഷ് ഗോപി കോർപ്പറേഷന് വേണ്ടി പ്രഖ്യാപിച്ച പണം തന്നു, മറ്റുള്ളവർ വാഗ്ദാനം മാത്രം നൽകി. സുരേഷ് ഗോപി നേരിട്ട് പറഞ്ഞു. അദ്ദേഹം അത് ചെയ്തു. സ്വതന്ത്ര ചിന്തയോടെയാണ് താൻ വോട്ടു ചെയ്യുക എന്നും മേയർ പ്രതികരിച്ചിരുന്നു.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍