ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യ; കണ്ടെത്തിയ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ കൂടുതൽ നടപടിക്കൊരുങ്ങി അന്വേഷണ സംഘം. എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. അതേസമയം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളും സഹപ്രവർത്തകരും അടക്കം ഇതുവരെ 20ലധികം ആളുകളെ പൊലീസ് ചോദ്യം ചെയ്തു.

ഔദ്യോഗിക രേഖകളിലോ മിനിട്സ്കളിലോ വിജയൻ എഴുതിയിട്ടുള്ള സ്വന്തം കയ്യക്ഷരങ്ങൾ ശേഖരിച്ച് ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരവുമായി ഒത്തു നോക്കി ശാസ്ത്രീയ പരിശോധന നടത്തിയതിനു ശേഷം കത്തുകൾ കോടതിയിൽ ഹാജരാക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതേസമയം സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട വിജയന്റെ മകൻ വിജേഷിന്റെ മൊഴി ഇന്നലെ വിജിലൻസ് സംഘം രേഖപ്പെടുത്തിയിരുന്നു.

നിയമന വിവാദവുമായി ബന്ധപ്പെട്ട് പരാതി നൽകിയ ഐസക് താമരച്ചാലിൽ, പത്രോസ്,ഷാജി എന്നിവരെയും വിജിലൻസ് ചോദ്യം ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള നേതാക്കളുടെയും ബാങ്ക് ജീവനക്കാരുടെയും മൊഴിയെടുക്കൽ ഇന്നും നാളെയുമായി നടന്നേക്കും. അതിനിടെ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ കോണ്‍ഗ്രസിനെതിരെ കുടുംബം. എന്‍ എം വിജയന്‍ കടക്കാരനായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് കുടുംബം ആരോപിച്ചു. വിഡി സതീശനും കെ സുധാകരനും കത്തുകൾ നൽകിയിരുന്നുവെന്നും കത്ത് കണ്ടിട്ടില്ലെന്ന ഇരുവരുടെയും വാദം തെറ്റാണെന്നും കുടുംബം ആരോപിച്ചു. എൻ എം വിജയന്‍റെ മരണത്തിന് കാരണം കുടുംബ പ്രശ്നമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് പരത്തിയതെന്നും ബന്ധുക്കൾ പറയുന്നു. വിഡി സതീശനും കെ സുധാകരനും കത്തുകൾ നൽകിയിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഐ സി ബാലകൃഷ്ണനെയും എന്‍ ഡി അപ്പച്ചനെയും കത്തികളെ കുറിച്ച് അറിയിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം