ഫെയ്‌സ്ബുക്കില്‍ ലൈവായി ആത്മഹത്യാശ്രമം; യുവാവിനെ രക്ഷിച്ച് പൊലീസ്‌

കോട്ടയം പാലായില്‍ ഫെയ്‌സ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. പാലാ കിഴതടിയൂര്‍ സ്വദേശിയായ മുപ്പതുകാരന്‍ ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് യുവാവ് ലൈവ് ഓണാക്കി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട ഒരാള്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എസ്എച്ച്ഒ കെ.പി.തോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിന്‍രെ വീട്ടിലെത്തുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോള്‍ വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചുവെങ്കിലും അവര്‍ എത്തുന്നതിന് മുമ്പു തന്നെ പൊലീസ് യുവാവിനെ അനുനയിപ്പിച്ച് വീടിന്റെ വാതില്‍ തുറപ്പിച്ചു. പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ