വെള്ളിടി പോലെ സുധീരന്റെ രാജി; അനുനയ നീക്കവുമായി നേതാക്കള്‍

 കെപിസിസി രാഷ്ട്രീയകകാര്യസമിതിയില്‍ നിന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധാരന്റെ രാജിക്ക് പിന്നാലെ അനുനയനീക്കവുമായി നേതാക്കള്‍. സംസ്ഥാന കോണ്‍ഗ്രസില്‍ നയപരമായി കാര്യങ്ങള്‍ കൈക്കൊള്ളുന്ന രാഷ്ട്രീയകാര്യസമിതിയില്‍ നിന്നാണ് മുന്‍ അധ്യക്ഷന്റെ രാജി. ഇന്നലെ ഉച്ചയക്കായിരുന്നു സുധീരന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് രാജിക്കത്തയച്ചത്.

ഡിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലെയെയും അനുനയിപ്പിച്ച് കെപിസിസി പുനസംഘടനാ ചര്‍ച്ചകളിലേക്ക് കടക്കുന്ന നേതൃത്വത്തെ വെട്ടിലാക്കിയാണ് അപ്രതീക്ഷിതമായി സുധീരന്റെ രാജി പ്രഖ്യാപനം.

സുധാരന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെയും ഗ്രൂപ്പുകളെയും അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് രാഷ്ട്രീയ കാര്യസമിതി രൂപീകരിച്ചത്. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ തേടാതെയും വിശ്വാസത്തിലെടുക്കാതെയുമാണ് പുതിയ നേതൃത്വത്തിന്റെ മുന്നോട്ടുപോക്കെന്നതില്‍ സുധീരന് അതൃപ്തിയുണ്ടെന്നാണ് വിവരം. ഡിസിസി പട്ടിക പ്രസിദ്ധീകരിച്ച രീതിയിലും, രാഷ്ട്രീയകാര്യസമിതിക്ക് സമാന്തരമായി ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും രമേഷ് ചെന്നിത്തലയും പുതിയ നേതൃത്വവും കൂടിയാലോചന നടത്തി തീരുമാനമെടുത്തതിലും സുധീരന് അമര്‍ഷമുണ്ട്.

സുധീരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. സുധീരന്റെ രാജി എന്തുകൊണ്ടെന്ന് അറിയില്ലെന്നും, അനാരോഗ്യമെന്നാണ് നേതൃത്വത്തെ അറിയിച്ചതെന്നും, അനുനയനീക്കം ആരംഭിച്ചെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പരാതി എന്താണെന്ന് അറിയില്ലെന്നും രാജിക്കത്ത് നാളെ പരിശോധിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. രാജിവെച്ചത് ശരിയായ നടപടിയല്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരണമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ