ചെറുകിട വ്യവസായികളുടെ സംസ്ഥാന സംഗമം കൊച്ചിയില്‍ സെപ്റ്റംബര്‍ 23 ന്

കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ( എം എസ് എം ഇ ) യുടെ നേതൃത്വത്തില്‍ ചെറുകിട വ്യവസായികളുടെ സംസ്ഥാന സംഗമം ” കേരള സ്റ്റേറ്റ് എം എസ് എം ഇ സമ്മിറ്റ് 2022 ഇന്‍വെസ്റ്റ് ഇന്‍ കേരള ‘ എന്ന പേരില്‍ സെപ്റ്റംബര്‍ 23 നു കൊച്ചിയില്‍ സംഘടിപ്പിക്കുന്നു.

എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മിറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ് ഹാപ്പിയും ജനറല്‍ സെക്രട്ടറി കെ.എം ജോസഫും അറിയിച്ചു. വ്യവസായ, ധനകാര്യ, തദ്ദേശ സ്വയംഭരണ, റവന്യു, വൈദ്യുതി, കോ-ഓപ്പറേഷന്‍ വകുപ്പ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യം ഉണ്ടാകും. സംസ്ഥാനത്തെ 4000 ല്‍പരം വ്യവസായികള്‍ സംഗമത്തില്‍ പങ്കെടുക്കും. സമ്മിറ്റിന് മുന്നോടിയായി ഈ മാസം 23 നു പതാക ദിനമായി ആചരിക്കുന്നതും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തുന്നതുമാണ്. കൂടാതെ മേഖലാതലത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വ്യവസായികള്‍ക്കായി ഓരോ ടെക്നിക്കല്‍ സെമിനാറുകളും സംഘടിപ്പിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യവസായ നയങ്ങളും പദ്ധതികളും, സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ സംരംഭക വര്‍ഷം 2022, സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നതും ഭാവിയില്‍ നടപ്പാക്കിയേക്കാവുന്നതുമായ വ്യവസായ വികസന പദ്ധതികള്‍, നിലവില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന സംരംഭകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. പരിപാടിയുടെ നടത്തിപ്പിനായി താഴെ പറയുന്നവര്‍ അംഗങ്ങളായ കമ്മിറ്റികള്‍ രൂപീകരിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.

എം. ഖാലിദ് ഹാപ്പി ( ചെയര്‍മാന്‍ ), എ. നിസാറുദ്ദീന്‍, ഫിലിപ്പ് എ. മുളക്കല്‍, ജോസഫ് പൈകട ( വൈസ് ചെയര്‍മാന്‍മാര്‍ ), കെ. എ. ജോസഫ് ( ജനറല്‍ കണ്‍വീനര്‍ ), കെ. പി. രാമചന്ദ്രന്‍ നായര്‍ ( ചീഫ് കോ-ഓഡിനേറ്റര്‍ ), എന്‍. വിജയകുമാര്‍, പി. ജെ. ജോസ്, എന്‍. പി. ആന്റണി പവിഴം, മുഹമ്മദ് അഷറഫ്, മനോഹര്‍ പ്രഭു വി, സോജന്‍ ജോസഫ്, ബിനു പി. എം, എസ്. സലിം, എം. ജെ. റാഫേല്‍, ടോം തോമസ്, മുഹമ്മദ് അഷറഫ് ( വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ ).

Latest Stories

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ