സഹകരണ സംഘങ്ങളിലെ വായ്‌പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസമേകാൻ 'ആശ്വാസ് 2026'; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ ‘ആശ്വാസ് 2026’. വായ്‌പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ഒറ്റത്തവണയായി തിരിച്ചടയ്ക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്.  സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെയാണ് ‘ആശ്വാസ് 2026’ നടപ്പിലാക്കുക.

സഹകരണ വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എനിക്ക് ലഭിച്ച പരാതികളിൽ അധികവും വായ്പ തിരിച്ചടവ് മുടങ്ങി പലിശയും പിഴ പലിശയുമായി വായ്പയെടുത്ത തുക തിരിച്ചടക്കാൻ കഴിയാതെ ജപ്തി ഭീഷണിയിലായ നിരവധി മനുഷ്യരുടെതായിരുന്നു എന്ന് മന്ത്രി പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ് സഹകരണ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ‘ആശ്വാസ് 2026’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. സഹകരണ സംഘങ്ങളിൽ നിന്നോ ബാങ്കുകളിൽ നിന്നോ വായ്‌പയെടുത്ത് കുടിശ്ശികയായവർക്ക് ഈ പദ്ധതി ആശ്വാസമാകും.

പദ്ധതിയിലൂടെ പ്രാഥമിക സഹകരണ സംഘങ്ങൾ/ ബാങ്കുകളിൽ നിന്നും വായ്‌പയെടുത്തവരുടെ തിരിച്ചടവു മുടങ്ങിയ കാരണത്താൽ വർദ്ധിച്ചുവരുന്ന കുടിശ്ശിക/നിഷ്ക്രിയ ആസ്‌തി കുറച്ച് നിക്ഷേപകരുടെ താൽപ്പര്യം കൂടി സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

Latest Stories

യുഎഇയിൽ ആശുപത്രി പൂട്ടി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ച് ടൗണിൽ കറങ്ങി; ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ ബസ് ഉപേക്ഷിച്ച് രക്ഷപെട്ടു; പലയിടത്തും വാഹനമിടിച്ചു

'ആ ചിരിയും മാഞ്ഞു'; മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് വിട നൽകി കേരളം

'ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ'; വയനാട് കുടുംബശ്രീ അഴിമതിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

ഇന്ത്യയിൽ ചരിത്രത്തിലാദ്യമായി ജനനനിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്

ഹാസ്യത്തിന്‍റെ ആശാനെ അവസാന നോക്കുകാണാൻ ഒഴുകിയെത്തി ആയിരങ്ങൾ; അനുശോചനം അറിയിച്ച് പ്രമുഖർ

സംസ്ഥാനത്ത് മഴ കനക്കും; ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്

ജമ്മു കശ്മീരിൽ വൻ തീപിടുത്തം; എട്ട് കടകൾ കത്തിനശിച്ചു

'നഷ്ടപ്പെട്ടത് സഹോദര തുല്യനെ, സലിം കുമാർ അതുല്യ പ്രതിഭ'; വ്യക്തിപരമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായി കെ. മുരളീധരൻ; മൂന്ന് കുട്ടികൾക്ക് രോ​ഗബാധ, ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും