കേരളതീരത്ത് ശ്രീലങ്കന്‍ സംഘത്തിന്റെ സാന്നിദ്ധ്യം, കരയിലും കടലിലും പരിശോധന, അതീവ ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരത്ത് ശ്രിലങ്കന്‍ സ്വദേശികളടങ്ങുന്ന ബോട്ട് എത്താന്‍ സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് രഹസ്യാന്വേഷണ റിപ്പോർട്ട്.  ഈ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കി. ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്.

കേരള തീരത്ത് എത്തിയതിന് ശേഷം മറ്റൊരുബോട്ടില്‍ പകിസ്ഥാനിലേക്ക് കടക്കാനാണ് ശ്രീലങ്കന്‍ സംഘത്തിന്‍റെ നീക്കമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാപക പരിശോധനയാണ് നടത്തിവരുന്നത്. അഴീക്കല്‍ മുതല്‍ കാപ്പില്‍ വരെയുള്ള തീരത്ത് കൊല്ലം കോസ്റ്റല്‍ പൊലീസിന്‍റെ രണ്ട് ബോട്ടുകളാണ് നിരീക്ഷണം നടത്തുന്നത്. ബോട്ടുകളിലെത്തുന്ന മത്സ്യത്തൊഴികളുടെ രേഖകള്‍ പരിശോധിക്കുന്ന നടപടി ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

തീരത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും നിരീക്ഷണത്തിലാണ്. റിസോർട്ടുകളുടെ താമസിക്കാരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിടുണ്ട്. ഒരോദിവസവും തീരപ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ രഹസ്യഅന്വേഷണ സംഘം വിലയിരുത്തുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ