മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യയെന്നും അപകടം നടന്നത് ഓര്‍മ്മയില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍.
ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസികാവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഇതോടെ പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥ വരും. ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേയ്ക്കുമായി മറന്നു പോകാനും ചിലപ്പോള്‍ സമ്മര്‍ദ്ദം ഒഴിയുമ്പോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. റിമാന്റിലായിരിക്കെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ പിന്നീട് ട്രോമ ഐസിയുവിലേക്കാണ് മാറ്റിയിരുന്നത്. എന്നാല്‍ ആന്തരിക പരിക്കുകള്‍ ഇല്ലെന്ന് കണ്ടെത്തിയതോടെ ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലേയ്ക്ക് മാറ്റുകയായിരുന്നു.