ശ്രീറാം വെങ്കിട്ടരാമന് സസ്‌പെന്‍ഷന്‍

സര്‍വെ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് സസ്‌പെന്‍ഷന്‍. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം റിമാന്‍ഡിലായതിന് പിന്നാലെയാണ് നടപടി. വാഹനാപകട കേസില്‍ ശ്രീറാം പ്രതിയായതിന് പിന്നാലെ തന്നെ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന 304-ാം വകുപ്പ് ചേര്‍ത്താണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച് 48 മണിക്കൂറിലേറെ ഒരു ഉദ്യോഗസ്ഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നാല്‍ അയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ വ്യവസ്ഥയുണ്ട്. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ശ്രീറാമിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കിയിരിക്കുന്നത്.

ആറ് മാസത്തെ ഉപരിപഠനത്തിനായി വിദേശത്തായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ കഴിഞ്ഞ ആഴ്ചയാണ് കോഴ്‌സ് പൂര്‍ത്തിയാക്കി കേരളത്തില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അദ്ദേഹത്തിന് സര്‍വെ വകുപ്പ് ഡയറക്ടറായി നിയമനം നല്‍കുകയും ചെയ്തു. ഇതിന് തൊട്ടടുത്ത ദിവസമാണ് ശ്രീറാം മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയത്.

Latest Stories

മമതക്ക് വീണ്ടും തിരിച്ചടി; പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ്

കൃഷിമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ; കെ എം ബഷീറിൻ്റെ കൊലയാളിയെ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമ പ്രവർത്തകർ

ഓസ്‌ട്രേലിയൻ കുടിയേറ്റ തൊഴിലാളികളുടെ ചൂഷണം ഒരു അപകടമല്ല, ഒരു സാമ്പത്തിക മാതൃകയാണ്; ഓസ്‌ട്രേലിയൻ സ്വപ്നമോ, ആധുനിക അടിമത്തമോ? 10,000 കുടിയേറ്റ തൊഴിലാളികൾ പറയുന്ന ഞെട്ടിക്കുന്ന കഥ"

കാലവർഷം എത്തും മുൻപേ അതിശക്ത മഴ, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

'നരഹത്യാക്കുറ്റം ചുമത്തിയത് പരിശോധയില്ലാതെ, എസ്‌ഐടിയുടെ ഉദ്ദേശ്യമെന്താണ്?’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ കോടതി

ഡൽഹിയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തം: പലരും മരിച്ചത് ശ്വാസം മുട്ടി; അപകടത്തിൽപ്പെട്ടവരിൽ കൂടുതലും ആഫ്രിക്കക്കാർ

രാഷ്ട്രീയ വൈരാഗ്യത്തിന് ജീവനക്കാരെ സ്ഥലംമാറ്റിയത് റദ്ദാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ, അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

'പുതിയ അംഗങ്ങൾ ചട്ടം പഠിക്കണം, 17ന് സെമിനാർ'; നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വൻ നാശനഷ്ടം

പിരമിഡിന്റെ അടിത്തട്ടിൽ ബുൾഡോസർ ഇടിക്കുമ്പോൾ: പശ്ചിമ ബംഗാളിലെ റെയിൽവേ കച്ചവടക്കാരെ ഒഴിപ്പിക്കൽ എന്താണ് നമ്മെ പഠിപ്പിക്കുന്നത്?: ഹൗറയിലെ ബുൾഡോസർ, മുംബൈയിലെ ബോർഡ്റൂം: എഫ്എംസിജി ഭീമന്മാർ കേൾക്കുന്നുണ്ടോ?